
തിരുവനന്തപുരം: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യം ഒരുക്കി എസ് ബി ഐയും എച്ച് ഡി എഫ് സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഇത് സഹായകമാകും.
5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്കിൽ കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് സ്കിൽ ലോൺ ലഭിക്കും. രണ്ട് നാൾ ശാന്തമാകും, പക്ഷേ മൂന്നാം നാൾ മഴ സാഹചര്യം മാറും!
ശേഷം പെരുമഴക്ക് സാധ്യത, കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ 10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഈ സ്കിൽ ലോണിന്റെ പ്രത്യേകതയാണ്. ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.
ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ എസ് ബി ഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച് ഡി എഫ് സി ഗവ. ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സി എം ഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി.
നേരത്തെ മുതൽ കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്സുകൾക്ക് സ്കിൽ ലോൺ നൽകിവരുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Nov 1, 2023, 12:01 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]