കൊച്ചി: മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അശ്വതി. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ഭർത്താവിനൊപ്പം അമേരിക്കയിലാണ്. ഇപ്പോഴിതാ, സങ്കടകരമായൊരു വാർത്ത പങ്കുവെക്കുകയാണ് താരം. സിനിമ, സീരിയൽ താരം രഞ്ജുഷ മേനോന്റെ വിയോഗ വാർത്തയാണ് നടി പങ്കുവെക്കുന്നത്.
‘സാധാരണ ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ പരിചയമുള്ളവർ ആണെങ്കിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു. പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടുപോയി. അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പോയി.
“2009 മുതൽ തുടങ്ങിയ സൗഹൃദം.. നമുക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം… പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്ത് തോന്ന്യാസവും കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ”.
‘ഇന്ന് രാവിലെ പിറന്നാൾ ആശംസകൾ മെസേജ് ചെയ്ത് അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്ത് നോക്കുമ്പോൾ കണ്ട ആ വാർത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു. ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം… ആശംസകൾ എന്നത് മാറിപ്പോയതായിരിക്കണേയെന്ന്.’
“പക്ഷെ അല്ല ഞങ്ങളെയൊക്കെ വിട്ട് രഞ്ജുമ്മ പോയി. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല. നാട്ടിൽ വരുമ്പോൾ നീ എന്നെ കാണാൻ വരില്ലേയെന്ന് രണ്ടാഴ്ച മുമ്പ് കൂടി ചോദിച്ചു. വരും.. ഇനി നാട്ടിൽ വരുമ്പോൾ പറ്റില്ലല്ലോ”. എന്നാണ് അശ്വതി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുപ്പത്തിയഞ്ചുകാരിയായ രഞ്ജുഷയെ തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജന്മദിനത്തിലായിരുന്നു രഞ്ജുഷ ആത്മഹത്യ ചെയ്തത്.
വയറു കാണിക്കുന്നതെന്തിനാ എന്നൊക്കെ ചോദിക്കും, അതൊന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പേളി.!