

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി; ആത്മഹത്യ ആണെന്നാണ് നിഗമനം; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വകാര്യ ലോഡ്ജിനുള്ളില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എൻസികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടര്‍ന്ന് പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ഷംസുദ്ദീനെ കണ്ടെത്തിയത്. വെടിയേറ്റ് ചോരവാര്‍ന്ന് കിടന്ന ഇയാളെ ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]