
ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഒക്ടോബർ 1 മുതൽ പ്രവർത്തനം അവസാനിപ്പികുന്നതായി ശനിയാഴ്ച രാത്രി അറിയിച്ചു.
2023 ഒക്ടോബർ 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിൽ ഖേദിക്കുന്നതായി ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
“ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്,” എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]