സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് നിര്‍ത്തിവച്ച കിറ്റ് വിതരണവും ഇന്ന് തുടങ്ങും .
കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏര്‍പ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച നീങ്ങിയതോടെയാണ് കിറ്റ് വിതരണം ആരംഭിക്കുന്നത്. അതേസമയം ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിനുമുമ്പ് വിതരണംചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാടദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കാണിത്. ഓണത്തിനുമുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്കാണ് ഇന്ന് കിറ്റ് നൽകുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായതിനാൽ കോട്ടയത്തെ വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നീക്കിയത് ഉത്രാടത്തിന് രാത്രി ഏഴുമണിയോടെയായിരുന്നു. രാത്രിയായതിനാൽ ജില്ലയിലെ 37,637 കിറ്റിൽ 500 എണ്ണം മാത്രമാണ് വിതരണംചെയ്യാനായത്.
സംസ്ഥാനത്ത് 5,87,691 എ.എ.വൈ. കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 അന്തേവാസികൾക്കുമായിരുന്നു ഇത്തവണ അനുവദിച്ചത്. ഇന്നും കിറ്റ് വാങ്ങാനാകാത്തവർക്ക് തൊട്ടടുത്തദിവസം നൽകിയേക്കും.
The post സൗജന്യ കിറ്റ് വാങ്ങാത്തവർ ഒരുലക്ഷം; ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് നിര്‍ത്തിവച്ച കിറ്റ് വിതരണവും ഇന്ന് തുടങ്ങും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]