
ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖലാ ടീമിനെ പ്രഖ്യാപിച്ചു. ഷാര്‍ദ്ദുല്‍ താക്കൂര്‍ ആണ് നായകന് ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖലാ ടീമിനെ പ്രഖ്യാപിച്ചു.
ഷാര്‍ദ്ദുല്‍ താക്കൂര്‍ ആണ് നായകന് ദുലീപ് ട്രോഫി ടീമില്‍ മുന്‍ ഇന്ത്യൻ താരം അജിങ്ക്യാ രഹാനെയെ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ രഹാനെയുടെ ആഭ്യന്തര കരിയറും ഇതോടെ വലിയ പ്രതിസന്ധിയിലായി.
ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരക്കും ദുലീപ് ട്രോഫി ടീമില്‍ ഇടമില്ല. കഴിഞ്ഞ രഞ്ജി സീസണില്‍ പൂജാര ഭേദപ്പെട്ട
പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഷാര്‍ദ്ദുല്‍ താക്കൂറാണ് ദുലീപ് ട്രോഫിയില്‍ പശ്ചിമ മേഖലയെ നയിക്കുന്നത്.
കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈയെ നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി. ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ സര്‍ഫറാസ് ഖാനും റുതുരാജ് ഗെയ്ക്വാദും പശ്ചിമ മേഖലാ ടീമിലുണ്ട്.
ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റിനുശേഷം നിറം മങ്ങിയ യശസ്വി ജയ്സ്വാളും പശ്ചിമ മേഖലാ ടീമിലെത്തി. ടീമുകളെ ആറ് മേഖലകളായി തിരിച്ചുകൊണ്ടുള്ള പഴയ ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുക.
സെന്‍ട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത്, നോര്‍ത്ത് ഈസ്റ്റ് സോണുകളാണ് ഇത്തവണ മത്സരിക്കുക. ഷാർദ്ദുൽ താക്കൂർ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ആര്യ ദേശായി, ഹാർവിക് ദേശായി, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, റുതുരാജ് ഗെയ്ക്വാദ്, ജയ്മീത് പട്ടേൽ, മനൻ ഹിംഗ്രാജിയ, സൗരഭ് നവാലെ, ഷംസ് മുലാനി, തനുഷ് കൊടിയാന്‍, ധർമേന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, അർസാൻ നാഗ്വാസ്വല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]