
തിരുവനന്തപുരം: കാട്ടാക്കടയിൽ സീരിയൽ ഷൂട്ടിംഗിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ടംഗ സംഘമാണ് ഷൂട്ടിംഗ് സംഘത്തെ ആക്രമിച്ചത്. ഇവർ വാഹനവും നശിപ്പിച്ചു. അതേസമയം, ആക്രമണം നടത്തിയ കിള്ളി സ്വദേശികളായ അജീർ, ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മുമ്പും ചില കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]