
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഏറ്റവും പുതിയ റാങ്കിംഗില്‍ വില്യംസണെ മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ജോ റൂട്ടിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. കരിയറില്‍ ഇത് ഒമ്പതാം തവണയാണ് റൂട്ട് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2015ലാണ് റൂട്ട് ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു റൂട്ട് അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയത്.
വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി 87 റണ്‍സടിച്ച റൂട്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മൂന്ന് സീസണുകളിലും 1000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 872 റേറ്റിംഗ് പോയന്റുള്ള റൂട്ടിന് പിന്നിലായി 859 പോയന്റുള്ള വില്യംസണ് രണ്ടാം സ്ഥാനത്തുണ്ട്. 768 റേറ്റിംഗ് പോയന്റുള്ള പാക് നായകന് ബാബര്‍ അസം ആണ് മൂന്നാമത്. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ നാ.കന് ബെന്‍ സ്റ്റോക്സ് നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുപ്പതാം സ്ഥാനത്ത് എത്തി.
ഇന്ത്യൻ താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. യശസ്വി ജയ്സ്വാള്‍ എട്ടാമതും വിരാട് കോലി പത്താമതുമാണ്. ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്തൊമ്പതാം സ്ഥാനത്താണ്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ 870 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ആര് അശ്വിന് ഒന്നാം സ്ഥാനത്തുണ്ട്. 847 റേറ്റിംഗ് പോയന്റുള്ള ജസ്പ്രീത് ബുമ്രയാണ് രണ്ടാമത്.
രവീന്ദ്ര ജഡേജ ഏഴാമതുള്ള റാങ്കിംഗില്‍ കുല്‍ദീപ് യാദവ് പതിമൂന്നാം സ്ഥാനത്താണ്. ഓള് റൗണ്ടര്മാരിടെ റാങ്കിംഗില്‍ ജഡേജ ഒന്നാമതും അശ്വിന് രണ്ടാമതുമാണ്. അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ടീം റാങ്കിംഗില്‍ 124 റേറ്റിംഗ് പോയന്റുമായി ഓസ്ട്രേലിയ ഒന്നാമതും 120 റേറ്റിംഗ് പോയന്റുള്ള ഇന്ത്യ രണ്ടാമതുമുള്ളപ്പോള്‍ 108 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]