ഇന്ത്യയിലെ വിവാഹിതരായ പല സ്ത്രീകളും ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോകാറുണ്ട്. ജോലിയുണ്ടെങ്കിലും വീട്ടിലെ ജോലികളെല്ലാം തനിയെ ചെയ്യണം.
ഇഷ്ടമുള്ളതുപോലെ ഉറങ്ങാനോ ഉണരാനോ കഴിയില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ, ഇഷ്ടത്തിന് പുറത്തുപോവാനോ സാധിക്കില്ല അങ്ങനെ നീളുമത്. എന്തായാലും, അതുപോലെ ഒരു യുവതി റെഡ്ഡിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ‘താൻ സമ്പാദിക്കുന്നുണ്ട് എന്ന് കരുതുക.
ഞാൻ അവിവാഹിതയാണെങ്കിൽ, എന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഒരു കപ്പ് ചായയോടെ ആയിരിക്കും ഞാൻ ഉറക്കമുണരുക. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോകാൻ റെഡിയാകാം.
ദിവസം മുഴുവനും ഓഫീസിൽ ജോലി ചെയ്ത ശേഷം വിശ്രമിക്കാം’ എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. എന്നാൽ, താൻ വിവാഹിതയായാൽ, പാചകം, തുണി അലക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യണം. അതും തന്റെ മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരുടെ ഭാരം കൂടി തനിക്കാകും എന്നാണ് യുവതി പറയുന്നത്. ‘ചിലർ ചോദിക്കുന്നത് നിങ്ങൾക്ക് ശമ്പളമുണ്ടെങ്കിൽ പാചകത്തിനും ക്ലീനിംഗിനും ഒക്കെയായി ഒരു ജോലിക്കാരിയെ നിയമിക്കാമല്ലോ എന്നാണ്.
അതും എന്റെ ശമ്പളത്തിൽ നിന്നും നൽകണം. ഒന്നുകിൽ പുരുഷന് വീട്ടുജോലിക്ക് തന്നെ കിട്ടും അല്ലെങ്കിൽ തന്റെ ശമ്പളത്തിൽ നിന്നും ഒരു ജോലിക്കാരിയെ.
ഇതിൽ എനിക്ക് എന്താണ് നേട്ടം? അപരിചിതരുടെ കൂടെ താമസിക്കുന്നതിലൂടെ തൻറെ സുഖസൗകര്യങ്ങളും ശമ്പളവും മാത്രമാണ് കുറയുന്നത്’ എന്നും യുവതി പറയുന്നു.
Can someone explain what is the benefit of marriage for women in this?
byu/Admirable-Zoner inAskIndianWomen
യുവതിയുടെ പോസ്റ്റിന് ഒരുപാടുപേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചില സ്ത്രീകളൊക്കെ ഇതുപോലെയൊക്കെ തന്നെയാണ് അനുഭവം എന്ന് പറഞ്ഞിട്ടുണ്ട്.
മറ്റ് ചിലർ വിവാഹിതരായാൽ മാറിത്താമസിക്കുകയും ഭർത്താവും ഭാര്യയും കൂടി സമാസമം ഉത്തരവാദിത്തങ്ങൾ നോക്കണം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത് അമ്മയെക്കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകിപ്പിക്കുന്നത് അത്ര ശരിയല്ല, ഒന്നുകിൽ സ്വയം ഉണ്ടാക്കൂ, അല്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കൂ എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]