
‘അന്നു കെറ്റാമൈൻ ഉപയോഗിച്ചിരുന്നു, അതു പക്ഷേ…’: ലഹരി ഉപയോഗിക്കുന്നെന്ന ആരോപണം നിഷേധിച്ച് മസ്ക്
വാഷിങ്ടൻ∙ അമിത അളവിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന ആരോപണം നിഷേധിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് മസ്ക് വിശദീകരണവുമായി എത്തിയത്.
‘‘വ്യക്തമായി പറഞ്ഞാൽ, ഞാൻ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല. ന്യൂയോർക്ക് ടൈംസ് കള്ളം പറയുകയാണ്.
കുറച്ചുവർഷങ്ങൾക്കു മുൻപ് ഡോക്ടറുടെ നിർദേശപ്രകാരം കെറ്റാമൈൻ ഉപയോഗിച്ചിരുന്നു. ഇത് ഞാൻ എക്സിൽ പറയുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ ഇത് ഒരു വാർത്തപോലുമല്ല. കടുത്ത മാനസിക പ്രതിസന്ധികളെ തരണം ചെയ്യാൻ അത് സഹായിക്കും.
എന്നാൽ അതിനുശേഷം ഞാൻ കെറ്റാമൈൻ ഉപയോഗിച്ചിട്ടില്ല.’’– മസ്ക് കുറിച്ചു.
ഓവൽ ഓഫിസിൽ വെള്ളിയാഴ്ച ട്രംപുമായി നടത്തി കൂടിക്കാഴ്ചയ്ക്കിടെയാണ് മസ്കിന്റെ കണ്ണിലെ കറുത്ത പാടുകൾ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട
ചോദ്യത്തിൽനിന്ന് മസ്ക് ഒഴിഞ്ഞുമാറുകയും ചെയ്തു. ഇലോൺ മസ്ക് മഷ്റൂമുകൾ ഉപയോഗിച്ചിരുന്നെന്നും കഴിഞ്ഞവർഷം പിൽ ബോക്സുമായി യാത്ര ചെയ്തിരുന്നെന്നുമാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട
വാർത്തയിൽ പറയുന്നത്. ട്രംപ് ഭരണമേറ്റെടുത്തിന് പിന്നാലെ ഡോജിന്റെ തലപ്പത്ത് എത്തിയ മസ്ക് ആ സമയത്ത് ലഹരിമുന്ന് ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മസ്കിന്റെ നിരന്തരമായ ലഹരി ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് വെള്ളിയാഴ്ച ഒരു റിപ്പോർട്ടർ ട്രംപിനോട് ചോദിച്ചു.
എന്നാൽ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. മസ്ക് വളരെ മികച്ച ഒരു വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]