
ട്രെൻഡിങ് ആക്കുക അല്ലെങ്കിൽ വൈറലാവുക എന്നതാണ് എല്ലാ യൂട്യൂബർമാരുടെയും പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസമാണ് കാറിലെ സീറ്റെല്ലാം ഊരിമാറ്റി അതില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട്, വെള്ളം നിറച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി റോഡിലൂടെ ആ വാഹനം ഓടിച്ച സഞ്ജു ടെക്കി എന്ന മലയാളി വ്ലോഗർക്കെതിരെ എം.വി.ഡി കേസെടുത്തത്. സോഷ്യൽ മീഡിയ കണ്ടന്റിന്റെ റീച്ച് ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം പ്രകടനങ്ങളിൽ ഒന്നുമാത്രമാണിത്. അതെ റീച്ചിനും ലൈക്കും വേണ്ടി എന്തു കോലാഹലങ്ങൾ കാട്ടിക്കൂട്ടാനും ചിലർ മടിക്കാറില്ല. ചിലര്‍ വിലകൂടിയ കാറുകള്‍ സമ്മനിച്ചും മറ്റ് ചിലര്‍ പണം നല്‍കിയും വൈറലാകുന്നു. ഇനി മറ്റ് ചിലര്‍ പണം നല്കി പല അബദ്ധങ്ങളും ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞദിവസം അമേരിക്കയിലെ ടെക്സാസിൽ ഒരു യൂട്യൂബർ ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. തന്റെ ചാനലിൽ ലൈവ് സ്ട്രീമിംഗ് നടത്താനായി ഒരു യൂട്യൂബര്‍, നീന്തൽ അറിയാത്ത ഒരു സ്ത്രീയെ പണം നൽകി നിർബന്ധിച്ച് ടെക്സസ് തടാകത്തിലേക്ക് ചാടിച്ചു. വെള്ളത്തില്‍ ചാടിയ സ്ത്രീ മുങ്ങിത്താഴുന്നതിനിടയിൽ രക്ഷിക്കാനായി നിലവിളിച്ചപ്പോള്‍ യൂട്യൂബറും സംഘവും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഘം കാറില്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുമ്പോള്‍ വെള്ളത്തില്‍ ചാടിയെ സ്ത്രീയെ രക്ഷിക്കാനായി ഫയര്‍ഫോഴ്സ് സംഘം വരുന്നതും വൈറല്‍ വീഡിയോയില്‍ കാണാം.
by in
നതാലി റെയ്നോൾഡ്സ് എന്ന സമൂഹ മാധ്യമ താരമാണ് തന്റെ യൂട്യൂബ് ചാനൽ റീച്ചിന് വേണ്ടി ഒരു സ്ത്രീയുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിലുള്ള പരിപാടി നടത്തിയത്. നീന്തൽ അറിയാത്ത സ്ത്രീക്ക് തടാകത്തിൽ ചാടാൻ 20 ഡോളറാണ് റെയ്നോൾഡ്സ് വാഗ്ദാനം ചെയ്തത്. പണം ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ നീന്തൽ അറിയാതിരുന്നിട്ട് കൂടിയും സ്ത്രീ തടാകത്തിൽ ചാടാൻ തയ്യാറായി. എന്നാൽ, തടാകത്തിൽ ചാടിയതും അവർ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ഈ സമയം അവരെ രക്ഷിക്കാൻ യാതൊരുവിധ ശ്രമവും നടത്താതെ റെയ്നോൾഡ്സും അവരുടെ കൂട്ടത്തിലുണ്ടായിരുന്നവരും സ്ഥലത്ത് നിന്ന് ഓടിപ്പോവുകയും കാറില്‍ രക്ഷപ്പെടുകയുമായിരുന്നു.
ഓടി രക്ഷപ്പെടുമ്പോഴും ഇക്കാര്യങ്ങളെല്ലാം അവര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈവായി പൊതുജനങ്ങളെ കാണിക്കുകയും ചെയ്തു. തടാകത്തിലേക്ക് ചാടിയ സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നത് കേട്ടാണ് മറ്റുള്ളവര്‍ ഓടിക്കൂടി ഫയര്‍ ഫോഴ്സിനെ വിളിച്ചത്. പിന്നീട് ഇവരെത്തിയാണ സ്ത്രീയെ തടാകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ആളുകളെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിച്ച്, അപകടമുണ്ടാകുമ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ വലിയ തോതിലുള്ള ജനരോഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പേര്, ഇത്തരത്തില്‍ പൊതുശല്യമായി തീരുന്ന യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തി.
Last Updated Jun 1, 2024, 12:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]