
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് റെബേക്ക സന്തോഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കസ്തൂരിമാൻ സീരിയലിലൂടെയാണ് റെബേക്ക സന്തോഷ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. യഥാര്‍ഥ പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചയം താരം അവതരിപ്പിച്ച കാവ്യയെയാണ്. റെബേക്ക സന്തോഷിന്റെ പുതിയ ഒരു വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ഹിറ്റായി മാറിയിരിക്കുന്നതും.
കറുപ്പ് സാരിയിൽ സുന്ദരിയായിരിക്കുകയാണ് പുറത്തുവിട്ട വീഡിയോയില്‍ മലയാളത്തിന്റെ പ്രിയ നടി റെബേക്കയുള്ളത്. മനോഹരമായ ഒരു ക്യാപ്ഷനും വീഡിയോയ്ക്ക് താരം എഴുതിയതും ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ലെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി റെബേക്ക സന്തോഷ് എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് കറുപ്പ് സാരി അണിഞ്ഞിരിക്കുന്നതെന്നുമാണ് താരം നൽകിയ ക്യാപ്ഷൻ.
ചിങ്കാരി കളക്ഷൻസാണ് സാരി തയാറാക്കിയിരിക്കുന്നത് എന്നും താരം കുറിച്ചിട്ടുണ്ട്. ചെറിയ ചുവടുകൾ കൂടി വെച്ചാണ് താരം മിന്നിത്തിളങ്ങുന്നതും. കാണുമ്പോൾ സിമ്പിളെന്ന് തോന്നും എങ്കിലും ഫോട്ടോകളില്‍ നല്ല ഭംഗിയായിരിക്കും കറുപ്പ് സാരിയെന്ന് പറയുന്നു ഒട്ടേറെ ആരാധകരും. നിരവധി ആരാധകരാണ് റെബേക്ക സന്തോഷിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകള്‍ എഴുതിയിരിക്കുന്നതും അഭിനന്ദിച്ചിരിക്കുന്നതും.
വര്‍ഷങ്ങള്‍ക്കിപ്പുറവും കസ്തൂരിമാൻ എന്ന ഹിറ്റ് സീരിയലിലെ കാവ്യയെ ആരാധകര്‍ സ്നേഹത്തോടെ ഓര്‍ക്കുന്നുണ്ടെന്നത് താരത്തിന്റെ ജനപ്രീതിക്ക് ഉദാഹരണം ആണ്. അതിനാലാണ് റെബേക്ക സന്തോഷ് പങ്കുവയ്ക്കുന്ന വീഡിയോകള്‍ വലിയ ഹിറ്റായി മാറുന്നതെന്ന് വ്യക്തം. നടി റെബേക്ക സന്തോഷ് മോഡലിംഗ് രംഗത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് . തിരുവമ്പാടി തമ്പാൻ എന്ന ജയറാം സിനിമയിലൂടെ ബാലനടിയായി അരങ്ങേറിയ റെബേക്ക മലയാളത്തില്‍ തന്നെ സപ്തമശ്രീ തസ്ക്കരയിലും സ്നേക്കൂടിലുമൊക്കെ വേഷമിട്ടപ്പോള്‍ സീരിയലുകളില്‍ സ്നേഹക്കൂട്, മിഴി രണ്ടിലും, നീലക്കുയില്‍ എന്നിവയാണ് ഹിറ്റായവയില്‍ പ്രധാനം.
Last Updated May 31, 2024, 5:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]