
ഇന്നത്തെ ലാഭമെടുപ്പ് ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യാ പാക്കിസ്ഥാന് സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഡിഫന്‍സ് ഓഹരികളുടെ വിലയിലുണ്ടായത് 20 ശതമാനം വര്‍ധന. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ഉണ്ടായേക്കാമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമദ് ആസിഫ് പറഞ്ഞതിന് ശേഷമാണ് ഓഹരി വിലകള്‍ കുത്തനെ കൂടിയത്. ഇന്ത്യക്ക് മറുപടിയെന്ന നിലയ്ക്ക് ചില തന്ത്രപരമായ തീരുമാനങ്ങള്‍ തങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും പറഞ്ഞത് യുദ്ധസൂചനകളാണെന്ന കണ്ടതോടെയാണ് ഡിഫന്‍സ് ഓഹരികളിലെ മുന്നേറ്റം ശക്തമായത്.
എച്ച്എഎല്‍, ഭാരത് ഡൈനാമിക്സ്, ബിഇഎല്‍, ഗാര്ഡന് റീച്ച് ഷിപ്പ്യാര്ഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്, പരസ് ഡിഫന്‍സ് തുടങ്ങിയ പ്രതിരോധ മേഖലയിലെ ഓഹരികള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. സ്ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഡ്രോണുകള്‍, കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ വര്‍ദ്ധന ഉണ്ടായേക്കാമെന്നതാണ് ഈ കമ്പനികളുടെ ഓഹരി വിലയെ സ്വാധീനിക്കുന്നത്. 26 റാഫേല്‍ മറൈന്‍ വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായി 63,00 കോടി രൂപയുടെ പ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചതും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി.
മികച്ച ഓര്‍ഡറുകള്‍
സൈന്യത്തിനും വ്യോമസേനയ്ക്കും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിനാ.യി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് 62,700 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു.. ഇതിനുപുറമെ, ഭാരത് ഡൈനാമിക്സ് 22,700 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി. ഭാരത് ഇലക്ട്രോണിക്സിന് 2803 കോടി രൂപയുടെ ഓര്‍ഡറുകള്‍ ആണ് ലഭിച്ചത്.
ഇന്ന് ലാഭമെടുപ്പ്
കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ മുന്നേറ്റത്തെതുടര്ന്ന് ഡിഫന്‍സ് ഓഹരികളില്‍ ഇന്ന് ലാഭമെടുപ്പ് ദൃശ്യമായി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് (എച്ച്എഎല്‍), ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ), ഡാറ്റ പാറ്റേണ്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, തുടങ്ങിയ ഓഹരികള്‍ 5.2% വരെ ഇടിഞ്ഞു. ജിആര്‍എസ്ഇ 5.2% ഇടിവ് രേഖപ്പെടുത്തി. എച്ച്എഎല്‍ (3.1%) ഇന്ന് നഷ്ടത്തില്‍ മുന്നിലായിരുന്നു. കൊച്ചിന് ഷിപ്പ്യാര്ഡ്, ഭാരത് ഇലക്ട്രോണിക്സ് (ബിഇഎല്‍), മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് എന്നിവ 1% നും 3% നും ഇടയില്‍ ഇടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]