തൃശൂർ: കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തന്നെ തുടരും.
ഗുരുവായൂരിന്റെ ചരിത്രമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുത്തക അവസാനിക്കണം.
ഈ കുത്തക നിലനിൽക്കുന്നതിനാൽ വികസനമില്ല. കുത്തക വികസനം ഉണ്ടാക്കുന്നില്ല.
ആ ബോർഡിൽ ഉണ്ട് എന്താണ് കുത്തകയെന്നും അത് ചട്ടലംഘനം അല്ലെന്നും ബി ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരേയും പ്രകോപിപ്പിച്ചിട്ടില്ല.
ചരിത്രത്തിൽ ഒരു കുത്തകയുണ്ട്. ആ കുത്തക തുറന്നു കാണിക്കുന്നത് രാഷ്ട്രീയമാണ്.
ജയിക്കാൻ വേണ്ടി തന്നെയാണ് ഗുരുവായൂർ മത്സരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

