
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മത്സരം സ്വന്തമാക്കി. പ്രഭ്സിമ്രാന് സിംഗ് (34 പന്തില്‍ 69), ശ്രയസ് അയ്യര്‍ (28 പന്തില്‍ പുറത്താവാതെ 52), നെഹല്‍ വധേര (25 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്. ലക്നൗവിന് വേണ്ടി ദിഗ്വേഷ് സിംഗ് രതിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ദിഗ്വേഷിന്റെ വിക്കറ്റ് ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഞ്ചാബ് താരം പ്രിയാന്‍ഷ് ആര്യയുടെ (8) വിക്കറ്റെടുത്തപ്പോഴുള്ള ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരം കെസ്രിക് വില്യംസിന്റെ ആഘോഷമാണ് ദിഗ്വേഷ് കടമെടുത്തത്. വിരാട് കോലിക്കെതിരേ കെസ്രിക്ക് ഇതേ ആഘോഷം നടത്തിയിരുന്നു. പിന്നീട് കോലി തിരിച്ചും ഇതേ രീതിയില്‍ ആഘോഷിക്കുകയുണ്ടായി. എന്തായാലും ദിഗ്വേഷ് നടത്തിയ ആഘോഷത്തിന്റെ വീഡിയോ കാണാം…
DIGVESH RATHI DROPS AN ABSOLUTE BANGER CELEBRATION. 🤣❤️
— Mufaddal Vohra (@mufaddal_vohra)
Digvesh ☠️☠️?
— Sohan (@FreakV3rde)
അത്ര നല്ലതായിരുന്നില്ല പഞ്ചാബിന്റെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രിയാന്‍ഷിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നീട് ശ്രേയസ് – പ്രഭ്സിമ്രാന് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് വിജയത്തില്‍ അടിത്തറ പാകിയത്. ആക്രമിച്ച് കളിച്ച പ്രഭ്സിമ്രാന് 11-ാം ഓവറിലെ ആദ്യ പന്തിലാണ് മടങ്ങുന്നത്. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സ്. ദിഗ്വേഷ് തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത്. പ്രഭ്സിമ്രാന് മടങ്ങിയെങ്കിലും വധേരയെ കൂട്ടുപിടിച്ച് ശ്രേയസ് പഞ്ചാബിന് വിജയത്തിലേക്ക് നയിച്ചു. ഇരുവരും 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ശ്രേയസ് നാല് സിക്സും മൂന്ന് ഫോറും നേടി. വധേരയുടെ ഇന്നിംഗ്സിലും ഇത്രയും തന്നെ സിക്സും ഫോറുമുണ്ടായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന് (30 പന്തില്‍ 44) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അബ്ദുള്‍ സമദിന്റെ (12 പന്തില്‍ 27) ഇന്നിംഗ്സ് നിര്‍ണായകമായി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]