
കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും കാപ്പാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചിരുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ ഒന്ന്.