
ഒമ്പത് മണിക്കൂര്‍ നീണ്ട ദീർഘമായ ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടെ, ബാത്ത്റൂമില്‍ പോയി തിരിച്ചെത്തിയപ്പോൾ അജ്ഞാതനായ ആരാധകന്റെ പ്രണയ കുറിപ്പ് കണ്ടെത്തിയെന്ന് യുവതി സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതി. ‘ഒമ്പത് മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെ ഒന്ന് ബാത്ത് റൂമില്‍ പോയി തിരിച്ചെത്തിയപ്പോൾ തന്റെ സീറ്റല് നിന്നുമാണ് ഇത് കണ്ടെത്തിയത്.’ ഒരു തുണ്ട് കടലാസിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് യുവതി എഴുതി. ചെറിയൊരു കഷ്ണം വെള്ളക്കടലാസില്‍ ‘ഹേയ്, നിങ്ങളുടെ നമ്പര്‍ എനിക്ക് തരാമോ?’ എന്ന് മാത്രമാണ് എഴുതിയിരുന്നത്.
ആരാണ് കുറിപ്പെഴുതിയത് എന്നുള്ള വിവരങ്ങൾ ആ പേപ്പറില്‍ ഉണ്ടായിരുന്നില്ല. യുവതിക്ക് നമ്പര്‍ കൈമാറാന്‍ ആഗ്രഹമുണ്ടെങ്കില്‍ തന്നെ അതിനുള്ള സാധ്യത പേപ്പറില്‍ അവശേഷിച്ചിരുന്നില്ലെന്ന് തന്നെ. ‘കുറിപ്പ് വച്ചയാൾ സ്വയം വെളിപ്പെടുത്താത്തതിനാൽ എനിക്ക് ഇപ്പോഴും ഇതിൽ അമ്പരപ്പുണ്ട്, അതിനാൽ എനിക്ക് നമ്പർ കൊടുക്കണമെന്ന് ഉണ്ടെങ്കിൽ പോലും എനിക്ക് അത് ചെയ്യാൻ ഒരു മാർഗവുമില്ലായിരുന്നു,’ അവർ സമൂഹ മാധ്യമത്തിലെഴുതി.
Viral Video: അന്യഗ്രഹ ജീവിയുടെ വളർത്തുമൃഗം; മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Went to the bathroom on a 9-hour flight, came back to find this on my seat
byu/marzipona inFoundPaper
Viral Video: കുട്ടികളെ പ്രസവിക്കണം, ഇരിക്കാന്‍ പിൻസീറ്റ്, മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി കോടീശ്വരന്
അതേസമയം താന്‍ ഇരുന്നത് പ്രായം ചെന്ന വൃദ്ധദമ്പതികളുടെ സമീപത്തെ സീറ്റിലായിരുന്നു. അവര്‍ യാത്രയ്ക്കിടെ ഒരിക്കല്‍ പോലും തന്നോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ അവർ അത്തരമൊരു കുറിപ്പ് വയ്ക്കാന്‍ സാധ്യതയില്ല. അതേ വിമാനത്തില്‍ തന്നെ മൂന്നാല് സീറ്റ് മുന്നിലായി തന്റെ ആണ്‍സുഹത്ത് ഇരുന്നിരുന്നു. അവനാണോയെന്ന് കരുതി, താന്‍ പോയി ചോദിച്ചെന്നും എന്നാല്‍ അവന്റെ കൈയക്ഷരം അങ്ങനെയല്ലെന്നും അവര്‍ കുറിച്ചു. ഇതോടെ ആ അജ്ഞാതനായ ആരാധകന് ആരാണ് എന്നറിയാന്‍ തനിക്ക് വലിയ ആകാംഷ തോന്നിയെന്നും വിമാനത്തിലെ പിന്നീടുളള മണിക്കൂറുകളില്‍ താന്‍ ആകെ സംശയാലുമായിരുന്നെന്നും യുവതി എഴുതി.
ഇതോടെ അജ്ഞാനെ കണ്ടെത്തുന്നതിനുള്ള ഉപാധികളുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. ചിലരെഴുതിയത് എഴുന്നേറ്റ് നിന്ന് ഫോണ്‍ നമ്പര്‍ വിളിച്ച് പറയാനായിരുനന്നു. മറ്റ് ചിലര്‍ ഉപദേശിച്ചത് എഴുന്നേറ്റ് നിന്ന് ആരാണ് ഇവിടെ പ്രണയ കുറിപ്പ് എഴുതിയത് എന്ന് ഉറക്കെ ചോദിക്കാനായിരുന്നു. എന്നാല്‍, തനിക്ക് നിലവില്‍ ഒരു പ്രണയമുണ്ടെന്നും അതിനാല്‍ പിന്നീട് തനിക്ക് അതില്‍ വലിയ താത്പര്യം തോന്നിയില്ലെന്നും മാത്രമല്ല, താന്‍ സിംഗിളാണെങ്കില്‍ തന്നെ തികച്ചും അജ്ഞാതനായ ഒരാൾ, അതും ആരാണെന്ന് തിരിച്ചറിയാനുള്ള തെളിവ് പോലും അവശേഷിപ്പിക്കാത്ത ഒരാൾക്ക് താനെന്തിന് തന്റെ ഫോണ്‍ നമ്പര്‍ കൈമാറണമെന്നും യുവതി ചോദിച്ചു.
Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വർണ്ണ നഗരം’ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]