
രാജ്കോട്ട്: കഷ്ടപ്പാടുകളിൽ നിന്ന് ജീവിത വിജയം കൊയ്ത ഒട്ടനവധി സംരംഭകരുടെ കഥകൾ എല്ലാവർക്കും പ്രചോദനമാണ്. അത്തരത്തിൽ ഒരു കാലത്ത് സൈക്കിളിൽ പലഹാരം വിറ്റ് നടന്ന് കോടീശ്വരനായി മാറിയ വ്യവസായിയാണ് ബിപിൻഭായ് വിത്തൽ ഹദ്വാനി. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഗോപാൽ സ്നാക്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം ഇപ്പോൾ. 5,507 കോടി ആസ്തിയുളള കമ്പനിയുടെ ഉടമയായി ബിപിൻഭായ് മാറിയത് എങ്ങനെയാണെന്ന് നോക്കാം.
കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിന്റെയും തെളിവാണ് ബിപിൻഭായ് നേടിയെടുത്ത ഈ സ്ഥാനം. വർഷങ്ങൾക്ക് മുൻപ് ബിപിൻഭായിയുടെ പിതാവിന് ഗുജറാത്തി പലഹാരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുണ്ടായിരുന്നു. ഇതോടെയാണ് ഒരു സംരംഭകൻ ആകണമെന്ന ചിന്ത ബിപിൻഭായിലേക്ക് വന്നത്. വ്യവസായവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം പുറത്ത് നിന്ന് പഠിക്കുകയും ചെയ്തു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ പുതിയ ബിസിനസിലേക്ക് കടന്നുവന്നത്. പിതാവ് നൽകിയ 4,500 രൂപയിൽ നിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്.
നാല് വർഷങ്ങൾക്ക് ശേഷം സുഹൃത്തിൽ നിന്ന് മാറി സ്വതന്ത്രമായി ബിസിനസ് ആരംഭിച്ചു. അങ്ങനെയാണ് ഗോപാൽ സ്നാക്സ് ആരംഭിച്ചത്. 1994ൽ ബിബിനും ഭാര്യയും ഒരു വീട് വാങ്ങുകയും അവിടെ വച്ച് തന്നെ നിർമാണ യൂണിറ്റുകളും പ്രവർത്തിപ്പിച്ചു.തുടർന്ന് തന്റെ സംരംഭം വ്യാപിപ്പിക്കാനായി രാജ്കോട്ടിലെത്തി വൻകിട കച്ചവടക്കാരുമായി ധാരണയിലുമെത്തി. നാളുകൾ കടന്ന് പോയതോടെ അദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയായി. തുടർന്ന് രാജ്കോട്ടിന് പുറത്തും അദ്ദേഹം കൂടുതൽ നിർമാണ യൂണിറ്റുകൾ ആരംഭിച്ചു. അതിനിടയിൽ കടുത്ത സാമ്പത്തികപ്രതിസന്ധികളും ഉണ്ടായി.അങ്ങനെ ലോണെടുത്ത് പുതിയ ഫാക്ടറികൾ ആരംഭിച്ചു. പിന്നാലെ കമ്പനി വീണ്ടും ലാഭത്തിലായി. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും വലിയ സ്നാക്സ് ബ്രാൻഡാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]