
തന്റെ 19ാം വയസിൽ ഒരു സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഫോർബ്സ് പവർ വിമൻസ് സമ്മിറ്റിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തന്റെ സ്റ്റൈലിസ്റ്റിനോട് വിശദീകരിക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് സംവിധായകനോട് അങ്ങനെയൊരാവശ്യം പറഞ്ഞത്.
തന്റെ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സംവിധായകൻ സ്റ്റൈലിസ്റ്റുമായി ഫോണിൽ സംസാരിച്ചു. ” അവൾ അവളുടെ അടിവസ്ത്രം കാണിക്കുമ്പോൾ അവളെ കാണാനായി ആളുകൾ സിനിമ കാണാൻ വരും. അതിനാൽ അടിവസ്ത്രം ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമല്ലോ, അവർക്ക് അവളുടെ അടിവസ്ത്രം കാണാൻ കഴിയണം’ എന്നായിരുന്നു സംവിധായകൻ ഫോണിൽ പറഞ്ഞത്. ഇതേ രീതിയിൽ നാലുതവണ അയാൾ ഫോണിൽ സംസാരിച്ചെന്നും അത് അത്രയേറെ മോശം അനുഭവമായിരുന്നെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി.
ഈ സംഭവത്തിനു പിന്നാലെ താൻ വീട്ടിലെത്തി ഇക്കാര്യം അമ്മ മധു ചോപ്രയോട് പറഞ്ഞതായും പ്രിയങ്ക. അതോടെ ആ സിനിമ ഉപേക്ഷിച്ചെന്നും പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവർത്തിച്ചിട്ടില്ലെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
18ാം വയസിൽ ലോകസുന്ദരിപ്പട്ടം ചൂടിയതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്ത് എത്തുന്നത്. 2002ൽ വിജയ് നായകനായ് എത്തിയ തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. 2003ൽ ദ ഹീറോ : ലവ് സ്റ്റോറി ഒഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]