ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ അയ്യപ്പൻ. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
മോഡലിംഗ് രംഗത്തും താരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്. താരം സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ അതേക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ധാരാളമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ നടിയുടെ പുതിയ പോസ്റ്റാണ് വെെറലാകുന്നത്. തായ്ലൻഡിലെ കടലിന് അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വെള്ളനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പോസ്റ്റ് വെെറലാതിന് പിന്നാലെ നിരലധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. നിരവധി ആരാധകരാണ് സാനിയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ‘സൂപ്പർ ലുക്ക്’, ‘കാണാൻ നല്ല ഭംഗിയുണ്ട്’, ‘ ക്വീൻ’, ‘അടിപൊളി’ തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രേതം 2, സകലകലാശാല, ദ പ്രീസ്റ്റ്, സല്യൂട്ട്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സാറ്റർഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട് . ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി. എമ്പുരാൻ ആണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.