ലണ്ടൻ: പ്രശസ്ത ഇംഗ്ലീഷ് ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ‘ആസ് ടിയേഴ്സ് ഗോ ബൈ” എന്ന ഗാനത്തിലൂടെ 1960കളിൽ ബ്രിട്ടനിൽ ശ്രദ്ധനേടിയ മരിയാൻ യു.എസിലും നിരവധി ആരാധകരെ സൃഷ്ടിച്ചു. ഗോ എവേ ഫ്രം മൈ വേൾഡ്, ബ്രോക്കൻ ഇംഗ്ലീഷ്, സ്ട്രേഞ്ച് വെതർ, ഏ സീക്രട്ട് ലൈഫ് തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ദ ഗേൾസ് ഓൺ ഏ മോട്ടോർസൈക്കിൾ, ഹാംലെറ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.