അമ്പലവയൽ ∙ സ്ഥിരം അപകട മേഖലയാകുന്ന റെസ്റ്റ് ഹൗസ് പരിസരത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം നാടിനെ കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. റെസ്റ്റ് ഹൗസിന്റെ മുൻപിലെ വളവുകൾ നിറഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്.
കോലമ്പറ്റ, കാക്കവയൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വൈദ്യുതി പോസ്റ്റിനും കൂട്ടിയിട്ട
വൈദ്യുതി പോസ്റ്റുകൾക്കും ഇടയിൽ ഇവർ കുടുങ്ങി.
അമ്പലവയൽ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റെസ്റ്റ് ഹൗസ് പരിസരത്തെ വളവുകളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടങ്ങൾക്കു കാരണം. അപകടത്തിന് പിന്നാലെ രാത്രി ഇതേ സ്ഥലത്ത് മറ്റൊരു കാറും നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചിരുന്നു. ആർക്കും പരുക്കില്ല. കാണുമ്പോൾ ചെറുതെന്ന് തോന്നുന്ന വളവുകളുള്ള പ്രദേശത്ത് തുടരെ അപകടങ്ങളുണ്ടാകുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഇവിടെ അപകട സൂചനാ ബോർഡ് അടക്കമുള്ള സംവിധാനങ്ങളൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

