പടിഞ്ഞാറത്തറ∙ സ്ത്രീകളുടെ ശക്തി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. പടിഞ്ഞാറത്തറ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആന്തരിക ശക്തി തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തിലും ഭരണതലത്തിലും കടന്നു വരാൻ സ്ത്രീകൾ തയാറാകണം.
അവരാണ് കുടുംബത്തെയും സമൂഹത്തെയും ഉയർത്തിപ്പിടിക്കുന്നത്. കുടുംബവും സമൂഹവും പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ സ്ത്രീകളാണ് മുന്നിൽ നിന്നു പോരാടുന്നത്.
ഏറെ പിന്നാക്കാവസ്ഥയിൽ നിന്ന് കുടുംബശ്രീ പോലെയുള്ള കൂട്ടായ്മയിൽ പ്രവർത്തിച്ച് ജീവിതത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്നു.
പരസ്പരം സഹായിച്ച് കുടുംബത്തിനുള്ള ചെലവിനുള്ള വക കണ്ടെത്തി. കുടുംബശ്രീയിലൂടെ വരുമാനം പത്തിരട്ടിയായി ഉയർന്നു.
പ്രതിസന്ധികൾക്കു മുന്നിലെ പോരാട്ട വീര്യം രാജ്യത്തിനു തന്നെ മാതൃകയാണെന്നും പ്രിയങ്ക പറഞ്ഞു. ടി.
സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.
ബാലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസ്മ ഹമീദ്, പി.കെ.
അബ്ദുറഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, പി.എ. ജോസ്, എം.പി.
നൗഷാദ്, ജസീല ളംറത്ത്, റഷീന ഐക്കാരൻ, റഷീദ് വാഴയിൽ, രജിത ഷാജി, ബഷീർ ഈന്തൻ, ബുഷ്റ വൈശ്യൻ, നിഷ മോൾ, സതി വിജയൻ, ബിന്ദു ചുണ്ടക്കണ്ടി, കെ.കെ. അനീഷ്, സാജിത നൗഷാദ്, യു.എസ്.
സജി, ജിഷ ശിവരാമൻ, കെ.എം. സലീന, അനീഷ് പോൾ, നൗഷിദ ഖാലിദ് എന്നിവർ പ്രസംഗിച്ചു.
ഹരിത കർമ സേന അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

