കൽപറ്റ ∙ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആർആർടി സംഘത്തിന് പ്രിയങ്ക ഗാന്ധി എംപി അത്യാധുനിക വാഹനം കൈമാറി. ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ വാഹനം ലഭ്യമാക്കിയത്.
എംപി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് വെറ്ററിനറി റെസ്പോൺസ് ടീമിന് കൈമാറി.
പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടപ്പോൾ അവരുടെ വീട് സന്ദർശിച്ചതിനു ശേഷം പ്രിയങ്ക ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വനം വകുപ്പിനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അപര്യാപ്തത ഉന്നയിക്കപ്പെട്ടിരുന്നു. ഇതു പരിഹരിക്കാൻ സിഎസ്ആർ ഫണ്ട് ലഭ്യമാക്കി ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് അന്നു പ്രിയങ്ക ഗാന്ധി എംപി ഉറപ്പു നൽകിയിരുന്നു.
മയക്കുവെടി വയ്ക്കുന്നതിനുള്ള യൂണിറ്റ്, തെർമൽ ഡ്രോണുകൾ, നൈറ്റ് വിഷൻ ബൈനോക്കുലറുകൾ, തെർമൽ ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ, വയർലെസ് സീറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ, റിവോൾവിങ് ആൻഡ് ഹാൻഡ് ഹെൽഡ് സേർച്ച് ലൈറ്റുകൾ, പോർട്ടബിൾ എക്സ് റേ മെഷീൻ, ഗ്രേഡ് ബോഡി സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഉടൻ ലഭ്യമാക്കും.
വനംവകുപ്പ് നൽകിയ 1.34 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള ഉപകരണങ്ങളാണ് പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടലോടെ വനം വകുപ്പിന് ലഭ്യമാവുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

