പനമരം∙ വലിയ പാലത്തിന് മുകളിൽ ഇരുവശങ്ങളിലുമായി കിടന്ന മണ്ണ് നീക്കം ചെയ്തും കൈവരികളും പരിസരങ്ങളും വൃത്തിയാക്കിയും വിദ്യാർഥിക്കൂട്ടം. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ചങ്ങാടക്കടവ് പ്രദേശത്തെ ആറ് കൂട്ടുകാർ ചേർന്നാണ് ഇന്നലെ പാലത്തിന് മുകളിൽ കിടന്ന മണ്ണും മറ്റും നീക്കം ചെയ്ത് അടിച്ചുവാരി വൃത്തിയാക്കിയത്. ദിവസവും സ്കൂളിലേക്ക് പോകുമ്പോൾ പാലത്തിന്റെ കൈവരികളിൽ തട്ടി യൂണിഫോമിൽ പൊടിയും ചെളിയും പുരണ്ടു വൃത്തിഹീനമാകുന്നത് പതിവായതോടെയാണ് തങ്ങൾ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയതെന്ന് വിദ്യാർഥികൾ പറയുന്നു.
വളരെ തിരക്കേറിയ പാതയിൽ പാലത്തിനു മുകളിൽ കൂടി വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പോലും ഇടമില്ലാത്തതിനാൽ പാലത്തിന്റെ കൈവരിയോടു ചേർന്നു നിൽക്കുമ്പോഴാണ് വസ്ത്രങ്ങളിൽ ചെളി പുരളുന്നത്. പാലത്തിൽ ഇരുവശത്തുമായി ചാലുകൾ അടഞ്ഞ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാത്തതിനാൽ മഴ പെയ്താൽ ചെളിക്കുളമാകുകയും ചെയ്യും.
കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനായി ഒരു നടപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും നടപടിയില്ലെന്ന് മാത്രം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

