കൽപറ്റ ∙ വയനാട് പാക്കേജിൽ 62 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികൾക്കാണ് അനുമതിയായത്.
ആകെ 85 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്. ഇതിൽ 62 കോടി രൂപ വിനിയോഗിച്ചുള്ള 70 പദ്ധതികൾക്കാണ് ഭരണാനുമതിയായത്. ആസൂത്രണ വിഭാഗം സമർപ്പിച്ച പദ്ധതികൾക്ക് 2 ഘട്ടമായാണ് സംസ്ഥാന ആസൂത്രണ ബോർഡ് അനുമതി നൽകിയത്.
പദ്ധതികളുടെ നിർവഹണ വിഭാഗങ്ങളെയും നിശ്ചയിച്ചു. വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 3 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.
തൃശ്ശിലേരി, മീനങ്ങാടി, പൂതാടി, നൂൽപുഴ എന്നിവിടങ്ങളിൽ ബഡ്സ് സ്കൂളുകൾക്കായി ഒരുകോടി രൂപ വീതം അനുവദിച്ചു.
ഒന്നരക്കോടി രൂപ വിനിയോഗിച്ച് കൽപറ്റ ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള പാലവും അനുബന്ധ റോഡും നിർമിക്കും. പുൽപള്ളിയിൽ ആധുനിക ശ്മശാനത്തിനും കൊച്ചറ–അത്തിക്കൊല്ലി പാലം നിർമാണത്തിനും അമ്പലവയലിൽ ആധുനിക മാർക്കറ്റിനുമായി ഒരുകോടി രൂപ വീതം അനുവദിക്കും. അടുവാടി ശ്മശാനത്തിലേക്ക് പാലം നിർമിക്കാനായി 1.5 കോടി രൂപ അനുവദിക്കും.
ഒലിവയൽ വിസിബി കം ഫൂട്ട് ബ്രിഡ്ജിന് 4.98 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. വരദൂർ സിഎച്ച്സിക്കും ബത്തേരി വെറ്ററിനറി പോളി ക്ലിനിക്കിനും ഒരുകോടി രൂപ വീതവും കമ്പളക്കാട് സ്റ്റേഡിയത്തിന് 96.16 ലക്ഷം രൂപ, പേര്യ സിഎച്ച്സി ലബോറട്ടറിക്ക് 24.99 ലക്ഷം രൂപ, പനമരം ബ്ലോക്കിൽ സോളർ ഫെൻസിങ്ങിന് 90 ലക്ഷം രൂപ, വിവിധ പാടശേഖരങ്ങൾക്ക് 1.4 കോടി രൂപ, ആനടിക്കാപ്പ്–വാളത്തൂർ റോഡിന് 58.50 ലക്ഷം രൂപ, മേലെ അരപ്പറ്റ–നെല്ലിമുണ്ട
റോഡിന് 56 ലക്ഷം രൂപ തുടങ്ങിയവയാണ് ഭരണാനുമതി ലഭിച്ച മറ്റു പ്രധാന പദ്ധതികൾ.
മെഡിക്കൽ കോളജിന് 3 കോടി രൂപ
വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിനു ഉൾപ്പെടെ 3 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് വയനാട് പാക്കേജിൽ ഭരണാനുമതി ലഭിച്ചു. ഡയാലിസിസ് യന്ത്രം വാങ്ങാൻ 71.48 ലക്ഷം രൂപ, ആംബുലൻസിന് 38 ലക്ഷം രൂപ, ഓക്സിജൻ വിതരണ സംവിധാനത്തിന് 2.78 ലക്ഷം രൂപ, ലബോറട്ടറി ശക്തിപ്പെടുത്താൻ 19.78 ലക്ഷം രൂപ, പുതിയ എക്സ് റേ യൂണറ്റിന് 7.15 ലക്ഷം രൂപ, നവജാതശിശുക്കൾക്കുള്ള ഐസിയുവിൽ കൂടുതൽ സംവിധാനത്തിന് 6 ലക്ഷം രൂപ, പൾമനോളജി സൂപ്പർ സ്പെഷാലിറ്റിക്ക് 3.75 ലക്ഷം രൂപ, രക്തബാങ്കിൽ സംവിധാനം ഒരുക്കുന്നതിന് 4.69 ലക്ഷം രൂപ, നേത്രരോഗ വിഭാഗം ശക്തിപ്പെടുത്താൻ 21.12 ലക്ഷം രൂപയും വയനാട് പാക്കേജിലുണ്ട്.
വിദ്യാലയങ്ങൾക്ക് 22.49 കോടി രൂപ
വയനാട് പാക്കേജിൽ വിദ്യാലങ്ങളിൽ കെട്ടിട നിർമാണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 22.49 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി.
കരിങ്കുറ്റി ജിവിഎച്ച്എസ്എസ്, പേര്യ ജിഎച്ച്എസ്എസ്, മൂരിക്കാപ്പ് ഡബ്ല്യുജിഎൽപി, കെല്ലൂർ ജിഎൽപി, സുഗന്ധഗിരി ജിയുപി, പേരാൽ ജിഎൽപി, മെച്ചന ജിഎൽപി, പള്ളിക്കൽ ജിഎൽപി, വാരാമ്പറ്റ ജിഎച്ച്എസ്, പുറ്റാട് ജിഎൽപി, കൈതക്കൽ ജിഎൽപി, പാലുകുന്ന് ജിഎൽപി എന്നീ സ്കൂൾക്കു കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപയുടെ വീതം ഭരണാനുമതിയായി.
ബത്തേരി സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ലബോറട്ടറി നിർമാണത്തിന് ഒരുകോടി രൂപയും അടുക്കളയും ഡൈനിങ് ഹാളും നിർമിക്കുന്നതിന് 76.22 ലക്ഷം രൂപയുമുണ്ട്. കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ സ്കൂളിന് 95.49 ലക്ഷം രൂപയുടെയും കുറുക്കൻമൂല ജിഎൽപിക്ക് 98.73 കോടി രൂപയുടെയും കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചു.മാനന്തവാടി പോളിടെക്നിക് കോളജിന് 3.21 കോടി രൂപയുടെയും മേപ്പാടി ഗവ.പോളിടെക്നിക് കോളജിന് 2.10 കോടി രൂപയുടെയും പദ്ധതികളുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

