പൂക്കോട് ∙ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എൻഊരിലെ കൗതുകങ്ങൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. കുന്നിൻ മുകളിലെ തണുപ്പും കാറ്റും നിറഞ്ഞ കാലാവസ്ഥയും ജില്ലയിലെ പൈതൃകത്തിന്റെ പെരുമയും ആസ്വാദിക്കാനെത്തുന്ന സഞ്ചാരികളുടെ കേന്ദ്രമാണ് എൻഊര്.
ക്രിസ്മസ്, പുതുവർഷക്കാലമായതോടെ സഞ്ചാരികളുടെ തിരക്കാണിവിടെ. പ്രതിദിനം നാലായിരത്തോളം പേരാണ് സന്ദർശകരായി എത്തുന്നത്.
പൂക്കോട് വെറ്ററിനറി കോളജിനു സമീപം വാഹനങ്ങൾ പാർക്ക് ചെയ്ത് ജീപ്പിലാണ് എൻഊരിലേക്കുള്ള യാത്ര. വൈകിട്ടും രാവിലെയും മഞ്ഞുമൂടിയുള്ള എൻഊരിന്റെ കാഴ്ചകൾ സുന്ദരമാണ്.
ഇതിനിടെ എൻഊരിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ പൂക്കോട് വെറ്ററിനറി കോളജിന്റെ കവാടത്തിന് സമീപം നിർത്തി സഞ്ചാരികളെ ഇറക്കാനും വാഹനം തിരിക്കാനും അനുവദിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കവാടത്തിന് മുൻപിലെ ദേശീയ പാതയോട് ചേർന്നുള്ള സ്ഥലത്താണ് കാലങ്ങളായി വിനോദ സഞ്ചാരികളെ ഇറക്കുകയും വാഹനങ്ങൾ തിരിച്ച് എൻഊരിന്റെ പാർക്കിങ്ങിൽ നിർത്തിയിടുകയായിരുന്നു പതിവ്.
എന്നാൽ വെറ്ററിനറി സർവകലാശാലയുടെ കവാടത്തിന് സമീപത്തെ വാഹനങ്ങൾ സഞ്ചാരികളെ ഇറക്കുന്ന ഭാഗം ഗവർണറുടെ സന്ദർശനത്തിന് ഭാഗമായി നന്നാക്കിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് വിനോദ സഞ്ചാരികളെ ഇറക്കുന്നതും വാഹനങ്ങൾ തിരിക്കുന്നതും സർവകലാശാല അധികൃതർ തടഞ്ഞിരുന്നു.
ഇന്നലെയും ഇവിടെ സഞ്ചാരികളെ ഇറക്കാനും വാഹനങ്ങൾ തിരിക്കാനും അനുവദിച്ചില്ല.
2 ദിവസങ്ങളായി ഇത് തുടർന്നതോടെ എൻഊരിലേക്ക് എത്തുന്നവരെ ദേശീയപാതയിലടക്കം ഇറക്കേണ്ട സാഹചര്യമുണ്ടായി.
വാഹനങ്ങളുടെ തിരക്കുള്ളതിനാൽ ഇത് കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തു. വിനോദ സഞ്ചാരികളെ പാർക്കിങ്ങിൽ ഇറക്കേണ്ടിവരുകയും ദേശീയ പാതയിലൂടെ നടന്ന് എൻഊരിലേക്കുള്ള വാഹനം കയറേണ്ട
ഭാഗത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായതോടെ പലരും സന്ദർശിക്കാതെ മടങ്ങിയതും തിരിച്ചടിയായി.
ജില്ലയിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന സമയത്ത് ഇത്തരം നടപടികൾ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിനിടെ ഇന്നലെ വൈകിട്ട് എൻഊര് അധികൃതർ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ ഇവിടെ നിർത്താൻ അനുവാദം നൽകുകയും തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

