പനമരം∙ കൽപറ്റ- മാനന്തവാടി റോഡിൽ പനമരം ടൗണിനു സമീപം ആര്യ നൂർ നടയിൽ അപകടത്തിനിടയാക്കും വിധം ഉണങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഉണങ്ങിയ മരത്തിന്റെ ശിഖരങ്ങൾ തിരക്കേറിയ റോഡിലേക്ക് പലപ്പോഴും ഒടിഞ്ഞു വീഴുന്നുണ്ടെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ആർക്കും അപകടമുണ്ടാകാത്തത്. ഉണങ്ങിയ മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ പരാതി നൽകിയെങ്കിലും ഒടിഞ്ഞു തൂങ്ങി റോഡിലേക്ക് നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പൂർണമായും നീക്കം ചെയ്യാൻ പോലും നടപടിയില്ല.
ഏതു സമയവും വീഴാവുന്ന സ്ഥിതിയിൽ ഉണങ്ങി നിൽക്കുന്ന മുപ്പതിലേറെ മരങ്ങളുണ്ട്.
അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ കഴിഞ്ഞ കാലവർഷത്തിനു മുൻപ് മുറിച്ചുനീക്കണമെന്ന ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ ഇവിടെ നിന്ന് ഒരു മരം പോലും മുറിച്ചുനീക്കിയില്ല. അധികൃതർ ഇനിയും കണ്ണടച്ചിരുന്നാൽ വലിയൊരു അപകടത്തിന് സാക്ഷികളാകേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

