കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ പ്രധാന വാർപ്പ് പൂർത്തിയായ വീടുകളുടെ എണ്ണം 200 ആയി. മണിക്കൂറുകൾക്കുള്ളിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കുന്ന ‘ബൂം പമ്പ്’ യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രവൃത്തി.
വാർപ്പ് പൂർത്തിയായ വീടുകളിൽ പ്ലമിങ്, തേപ്പ്, ഫ്ലോറിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ടൗൺഷിപ്പിനുള്ളിലെ 11.72 കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. 12 മീറ്റർ വീതിയുള്ള പ്രധാനപാതയും 9 മീറ്റർ വീതിയുള്ള 2 പാതകളും കല്ലിട്ട് നിരത്തി ആദ്യഘട്ട
ടാറിങ്ങിന് സജ്ജമാക്കി. വീടും പൊതുകെട്ടിടങ്ങളും ഉൾക്കൊള്ളുന്ന 35 ക്ലസ്റ്ററിലേക്കുള്ള റോഡ് വെട്ടൽ ഇതുവരെ പൂർത്തിയാക്കി.
7 ലക്ഷം ലീറ്റർ ശേഷിയിൽ കുടിവെള്ള സംഭരണി, 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗർഭ വൈദ്യുത ശൃംഖല, ഓവുചാൽ തുടങ്ങിയവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
പ്രതിദിനം 1400 തൊഴിലാളികളെ ഉപയോഗിച്ചാണ് നിർമാണം. മുഴുവൻ വീടുകളുടെയും വാർപ്പ് ജനുവരി പകുതിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
വീട് നിർമാണം പൂർത്തിയാക്കിയശേഷം കമ്യൂണിറ്റി സെന്റർ, പൊതു മാർക്കറ്റ്, ആരോഗ്യകേന്ദ്രം, അങ്കണവാടി തുടങ്ങിയവയുടെ നിർമാണത്തിലേക്ക് കടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

