മാനന്തവാടി ∙ കോയമ്പത്തൂരിൽ നടന്ന സൗത്ത് ഇന്ത്യ നാച്വറൽ ഫാർമേഴ്സ് സമ്മിറ്റിൽ നാടൻ നെൽവിത്ത് സംരക്ഷകനായ കെ.ലെനീഷിന് ദേശീയ പുരസ്കാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാച്വറലൽ ഫാർമേഴ്സ് അവാർഡ് സമ്മാനിച്ചു. 4 സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ നിന്നുമായി തിരഞ്ഞെടുത്ത 7 പേർക്കാണ് അവാർഡ് ലഭിച്ചത്.
സുസ്ഥിര നെൽകൃഷിക്ക് അനിവാര്യമായ നാടൻ നെൽവിത്തുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.
ഈ അവാർഡ് വലിയൊരു പ്രോത്സാഹനം ആണെന്നും പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാനും അദ്ദേഹത്തിൽ നിന്ന് അവാർഡ് സ്വീകരിക്കാനും പറ്റിയത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യം ആണെന്നും ലെനീഷ് പറഞ്ഞു.ലെനീഷ് മാനന്തവാടി ആറാട്ടുതറയിൽ 5 ഏക്കറോളം സ്ഥലത്ത് ജൈവ രീതിയിൽ സ്വന്തമായി ഒട്ടേറെ നാടൻ നെല്ല് ഇനങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. അകവയൽ കൂട്ടായ്മയുടെ ഭാഗമായി പാലക്കാടുള്ള 120 നാടൻ നെല്ല് ഇനങ്ങളുടെയും തൃശൂരിലെ സർവതോ ഭദ്രം ട്രസ്റ്റിന്റെ ഭാഗമായി 500ൽ പരം നെല്ല് ഇനങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങളുടെയും ഭാഗമാണ്.
കേരളത്തിലെ നാടൻ നെൽവിത്ത് സംരക്ഷണ പ്രവർത്തന കൂട്ടായ്മകളുമായി സഹകരിച്ച് വരുന്നു.പാരമ്പര്യ നെൽ കർഷകനായ ഇദ്ദേഹം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സ്വദേശി ആണ്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് സമധാതു എന്ന പേരിൽ ഇക്കോ ഷോപ്പ് സംരംഭവും ഉണ്ട്.
ഭാര്യ വി.സി.അഷിതയും കൃഷിയിടത്തിൽ ഒപ്പമുണ്ട്. മകൻ അമർനാഥ് യുകെജി വിദ്യാർഥിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

