കൽപറ്റ ∙ സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലത്ത് റേഞ്ച്, ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. അനില്‍ മാവത്ത്, റോമോന്‍, വര്‍ഗീസ്, വിഷ്ണു ദിനേശ് എന്നിവര്‍ അടങ്ങിയ സംഘത്തെയാണ് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.
കെ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.
നാടന്‍ തോക്ക്, കാര്‍, കാട്ടാടിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ ഈ മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.
ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി.അബ്ദുല്‍ ഗഫൂര്‍, സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.വി. സുന്ദരേശന്, എം.എസ്.
സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.ഷൈനി, പി.അനീഷ, സി.വി.രഞ്ജിത്ത്, പി.അശോകന് തുടങ്ങിയവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]