കൽപറ്റ ∙ കേരള പൊലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് വിജയം. 10 സീറ്റിൽ ഒൻപത് എണ്ണത്തിലും വൻ ഭൂരിപക്ഷത്തോടെയാണ് ഔദ്യോഗിക പക്ഷം വിജയം നേടിയത്.
നേരത്തെതന്നെ 19 സീറ്റിൽ എതിരില്ലാതെ ഔദ്യോഗിക പക്ഷം വിജയിച്ചിരുന്നു. ദുഷ്പ്രചരണങ്ങൾക്കും കപടവാഗ്ദാനങ്ങൾക്കും ഭീഷണികൾക്കും പൊലീസ് ഉദ്യോഗസ്ഥർ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ വിജയമെന്ന് ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നിലവിലെ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, പ്രസിഡന്റ് ബിപിൻ സണ്ണി, ട്രഷറർ എം.ബി.ബിഗേഷ്, ജോയിന്റ് സെക്രട്ടറി എം.ഡി.ലിന്റോ എന്നിവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂടാതെ, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.നൗഫൽ, സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ് എന്നിവരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]