
കുഴികളിൽ നിന്ന് കുഴികളിലേക്ക്; ഇത് ബത്തേരി മിനി ബൈപാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ കുഴികൾ നിറഞ്ഞ് തകർന്ന് ബത്തേരി മിനി ബൈപാസ്. വണ്ടിയിലിരുന്ന് ഒരു കുഴിയിൽ കയറിയിറങ്ങി നടു നിവർത്തുന്നതിന് മുൻപ് അടുത്ത കുഴിയെത്തും എന്നാണ് അവസ്ഥ. ബത്തേരി ടൗണിൽ ചുള്ളിയോട് റോഡിൽ നിന്ന് കൈപ്പഞ്ചേരി വരെയുള്ള ഭാഗമാണ് തകർന്നു കിടക്കുന്നത്. ബത്തേരി ചുങ്കം ബസ് സ്റ്റാൻഡ് പരിസരത്തു ഊട്ടി റോഡിൽ നിന്ന് തുടങ്ങി കൈപ്പഞ്ചേരി വഴി ബത്തേരി താലൂക്ക് ആശുപത്രിക്കു താഴെ ഭാഗത്തു കൂടി ചുള്ളിയോട് റോഡ് മുറിച്ചു കടന്ന് മാനിക്കുനി വയൽ വഴി സന്തോഷ് ജംക്ഷനിലെത്തുന്നതാണ് മിനി ബൈപാസ്.ടൗണിൽ തിരക്കേറുമ്പോൾ വണ്ടികൾ വഴിതിരിച്ചുവിടുന്ന വഴി കൂടിയാണ് മിനി ബൈപാസ്. റോഡ് തകർന്നതോടെ വാഹന യാത്ര ദുഷ്കരമായി. ആശുപത്രിയിൽ നിന്നുള്ള ആംബുലൻസുകൾ എളുപ്പത്തിൽ ടൗൺ മറികടന്നിരുന്ന വഴിയായിരുന്നു ഇത്.