
തിരുനെല്ലിയിലെ കൊലപാതകം: തെളിവെടുപ്പ് നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ വാകേരിയിൽ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിലാക്കാവ് തറയിൽ ദിലീഷിനെ റിമാൻഡ് ചെയ്തു. ദിലീഷിന്റെ പേരിൽ കൊലപാതകത്തിനു പുറമേ പോക്സോ വകുപ്പ് ഉൾപ്പെടുത്തിയും പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതിയുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. എടയൂർകുന്ന് സ്വദേശിനി പ്രവീണ (34)യെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദിലീഷിനെ തിങ്കളാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് കേസ് സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിലീഷിനെ മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തിൽ കൊലപാതകം നടത്തിയ വീട്ടിലും കൃത്യം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ വീട്ടിലും എത്തിച്ച് തെളിവെടുത്തു. പ്രവീണയെ കൊല്ലാൻ ഉപയോഗിച്ച കത്തി ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും ബാഗ് വീട്ടിനടുത്തുള്ള തോട്ടത്തിൽ നിന്നും പൊലീസ് കണ്ടെത്തി. കത്തി വാങ്ങിയ മാനന്തവാടിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.