താമരശ്ശേരി ∙ കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ (എൻഎച്ച് 766) നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്– തളിപ്പുഴ) ഉൾപ്പെടെ മലാപ്പറമ്പ് മുതൽ വയനാട് മുത്തങ്ങ വരെ നാലുവരിപ്പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ നൽകിയ ടെൻഡർ നടപടി സമയബന്ധിതമായി പൂർത്തീകരിച്ചു പദ്ധതി യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രിയങ്ക ഗാന്ധി എംപി. നിർദിഷ്ട
വയനാട് ബൈപാസ് പോകുന്ന ചിപ്പിലിത്തോട് മുതൽ മേലേ മരുതിലാവ് വരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകി.
ഇന്നലെ വൈകിട്ട് മേലെ മരുതിലാവിൽ എത്തിയ പ്രിയങ്ക ഗാന്ധി കാറിൽ നിന്ന് ഇറങ്ങി അൽപ ദൂരം നിർദിഷ്ട ബൈപാസ് പ്രദേശത്തു കൂടെ നടന്നു.
സ്ഥലത്ത് എത്തിയ ഡപ്യൂട്ടി കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ എന്നിവരുമായി സംസാരിച്ച് ബൈപാസിന്റെ സാധ്യത സംബന്ധിച്ചു സ്ഥിതിഗതി വിലയിരുത്തി.
ഇതു സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡിപിആർ തയാറാക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ ടെൻഡർ നൽകിയശേഷം ഒരു നടപടിയും സ്വീകരിക്കാതെ ഈ മാസം 20ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്ഐഎ) പുതിയ ടെൻഡർ ക്ഷണിച്ചത് ദേശീയപാത നവീകരണ പദ്ധതി വൈകാൻ കാരണമാകുമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രിയങ്ക ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ടി.സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ ഡപ്യൂട്ടി കലക്ടർ എം.രേഖ, ഡിഎഫ്ഒ യു.ആഷിഖ് അലി, എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ കെ.യു.സുജീഷ്, കെ.വിനയരാജ്, ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സൈത് തളിപ്പുഴ, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.ബാപ്പുഹാജി, സെക്രട്ടറി അമീർ മുഹമ്മദ് ഷാജി, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് കെ.മൊയ്തു മുട്ടായി, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി.ജോസഫ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, റാഷി താമരശ്ശേരി എന്നിവർ കൂടെ ഉണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

