കൽപറ്റ ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്ക് എതിരെ അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ കരിദിനാചരണവും കൽപറ്റ പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.അജിത ധർണ ഉദ്ഘാടനം ചെയ്തു.
സമര സമിതി ചെയർമാൻ ടി.ഡി.സുനിൽ മോൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീജിത്ത് വാകേരി, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ പ്രതീഷ് ബാബു, പി.പി.റഷീദ, ലിതിൻ ജോസഫ്, പി.കെ.വിജയൻ, പി.അഖിൽ, അരുൺ സജി, എം.സി.ധന്യ, കെ.എ.സന്ധ്യ എന്നിവർ പ്രസംഗിച്ചു.
കൽപറ്റ ∙ ഐക്യജനാധിപത്യ മുന്നണി തൊഴിലാളി ഫെഡറേഷൻ (യുഡിടിഎഫ്) ഹെഡ് പോസ്റ്റ് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി.
ലേബർ കോഡുകൾ അശാസ്ത്രീയമായി തയാറാക്കി രാജ്യത്തെ തൊഴിലാളികളെ അടിമത്വത്തിലേക്കു നയിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ധർണ ഉദ്ഘാടനം ചെയ്തു.
എസ്ടിയു ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, അബു ഗൂഡലായ്, ഗിരീഷ് കൽപറ്റ, എം.അലി, കെ.കെ.രാജേന്ദ്രൻ, താരീഖ് കടവൻ, ആർ.ഉണ്ണിക്കൃഷ്ണൻ, സി.എ.ഗോപി, സി.എ.അരുൺദേവ്, ബിന്ദു ജോസ്, ആയിഷ പള്ളിയാൽ, ഷാജി കോരൻകുന്നൻ, അസീസ് കുരുവിൽ, എം.പി.ബാപ്പു എന്നിവർ പ്രസംഗിച്ചു.
ഗൂഡല്ലൂർ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരായി സംയുക്ത കിസൻമോർച്ച ,തൊഴിലാളി സംഘടനകളുടെ കോ ഓർഡിനേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഊട്ടി എടിസി മൈതാനത്തിൽ ധർണ നടത്തി.
എൽപിഎഫ് ജില്ലാ സെക്രട്ടറി നെടുംഞ്ചെഴിയൻ അധ്യക്ഷത വഹിച്ചു.എസ്കെഎം ജില്ലാ കൺവീനറും തമിഴ്നാട് കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ എ.യോഹന്നാൻ ധർണ ഉദ്ഘാടനം ചെയ്തു.വിവിധ തൊഴിൽ സംഘടനകളിൽ നിന്നുള്ള തൊഴിലാളികളും കർഷകരും ധർണയിൽ പങ്കെടുത്തു.സി ഐ ടി യു ജില്ലാ സെക്രട്ടറി സി.വിനോദ്,എെഎടിയുസിയുടെ സെക്രട്ടറി ഇബ്രാഹിം,ജയരാമൻ,ശങ്കർലിങ്കം, നവീൻ ചന്ദ്രൻ,ആനന്ദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

