ബത്തേരി ∙ ചീരാലിലെ ജനവാസ കേന്ദ്രങ്ങളിൽ കരടി വീണ്ടും വിലസുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പകലും കരടി പലയിടങ്ങളിലും എത്തി. രാത്രി ചീരാൽ കളന്നൂർ പടമാടൻ വീട്ടിൽ ഡെയ്സിയുടെ വീട്ടുമുറ്റത്ത് കരടി നടക്കുന്നതും കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ഇന്നലെ പകൽ കളന്നൂർ ശ്മശാനത്തിന് സമീപത്തുള്ള കാർഷിക നഴ്സറിക്കടുത്താണ് കരടിയെത്തിയത്.
നഴ്സറിയിലെ ജീവനക്കാരാണ് കരടിയെ കണ്ടത്. വനപാലകർ സ്ഥലത്തെത്തി കരടിയെ തിരഞ്ഞു. കരടിയെ ഉടൻ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]