പടിഞ്ഞാറത്തറ ∙ പുതുശ്ശേരിക്കടവ് പുഴയിൽ തേർത്തുകുന്ന് ഭാഗത്ത് പാലം നിർമാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചത് പ്രതീക്ഷയായി. തേർത്തുകുന്ന്, പാലിയാണ പ്രദേശത്തുള്ളവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം സഫലീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മുൻപ് ഇവിടെ നിന്ന് അൽപം ദൂരെയുള്ള കാലിക്കടവ് ഭാഗത്തായിരുന്നു പാലം നിർമാണത്തിന് അധികൃതർ ശ്രമിച്ചിരുന്നത്. എന്നാൽ വൻ ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് പാലിയാണ ഭാഗത്തേക്ക് ഇത് മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്.
കാലിക്കടവിനെ അപേക്ഷിച്ച് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് തേർത്തുകുന്ന്. ഇവിടെ നിന്ന് പാലിയാണയുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിർദിഷ്ട
പാലം നിർമിക്കുന്നത്.
പാലിയാണയിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്. ഇവിടത്തുകാരുടെ കൃഷിയും പുഴയുടെ ഇരു ഭാഗത്തുമായി നടക്കുന്നുണ്ട്.
ഏറെ ചുറ്റി വളഞ്ഞ് സഞ്ചരിച്ചാണ് ഇവർ കൃഷിയിടത്തിൽ എത്തുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ തേർത്തുകുന്ന്,പാലിയാണ പ്രദേശങ്ങളിലുള്ളവർക്ക് കൽപറ്റ, മാനന്തവാടി ടൗണുകളിൽ എത്താനുള്ള ദൂരം ഗണ്യമായി കുറയും.
ഇരുവശവും ടാറിങ് റോഡ് നിലവിലുള്ളതിനാൽ കാര്യമായ അനുബന്ധ റോഡും ആവശ്യമില്ല. ഈ അനുകൂല ഘടകങ്ങൾ ഉന്നയിച്ചാണ് പാലം തേർത്തുകുന്ന് ഭാഗത്ത് വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്.
തുടർന്നാണ് ഇവിടെ പാലം നിർമാണത്തിനുള്ള മണ്ണ് പരിശോധന അടക്കമുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് പൊതുമരാമത്ത് തുടക്കമിട്ടത്. ഇത്തവണ ബജറ്റിൽ ടോക്കൺ തുക ഏർപ്പെടുത്തുകയും എസ്റ്റിമേറ്റ് തുകയായി 10 കോടി രൂപ കണക്കാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ പതിറ്റാണ്ടുകളായ ആവശ്യം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ഏറിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

