പടിഞ്ഞാറത്തറ ∙ വനംവകുപ്പ് തയാറാക്കിയ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് തിരുത്താനുള്ള രാഷ്ട്രീയ ആർജവം ഇല്ലാതെപോയതാണ് പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാകുന്നതിനു തടസ്സമായതെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. മുഖ്യമന്ത്രിയും വനം മന്ത്രിയും വിചാരിച്ചാൽ ഉടൻ തന്നെ റോഡ് പണി ആരംഭിക്കാൻ കഴിയും.
ഇവരുടെ താഴെയുള്ള ഉദ്യോഗസ്ഥരാണ് പ്രതികൂല റിപ്പോർട്ട് നൽകിയത്. അത് മറികടക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.
റോഡിന് തറക്കല്ലിട്ടതിന്റെ 31–ാം വാർഷിക ദിനത്തിൽ ജനകീയ കർമ സമിതി സംഘടിപ്പിച്ച സ്മൃതി സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അലക്സ് ഒഴുകയിൽ.
കോഴിക്കോട് ചെമ്പനോടയിൽ നിന്ന് എത്തിയ നൂറു കണക്കിന് പ്രവർത്തകർ അടക്കം വൻ ജനാവലിയാണ് പരിപാടിയിൽ അണിചേർന്നത്. പഞ്ചായത്തംഗം റഷീദ് വാഴയിൽ ഉദ്ഘാടനം ചെയ്തു.
ജനകീയ കർമസമിതി പ്രസിഡന്റ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കമൽ ജോസഫ്, ചെമ്പോനട
കർമ സമിതി പ്രസിഡന്റ് ബോബൻ വെട്ടിക്കൽ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ്, അപ്പച്ചൻ മാക്കിയിൽ, മുഹമ്മദ് ഫാരിസ്, കെ.എസ്.
മുഹമ്മദ് സഖാഫി, സാജൻ തുണ്ടിയിൽ, പ്രകാശ് കുമാർ, സി.കെ. ആലിക്കുട്ടി, വി.െക.
ബിനു, ബെന്നി മാണിക്കോത്ത്, ഹംസ കുളങ്ങരത്ത്, യു.സി. ഹുസൈൻ, ഷമീർ കടവണ്ടി, കെ.പി.
നാസർ, സി. നാസർ, ഉലഹന്നാൻ പട്ടർമഠം, ഒ.ജെ.
ജോൺസൺ, പി.ജെ. കുര്യൻ, അസീസ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.
ജനകീയ ഒപ്പുശേഖരണത്തിൽ പങ്കെടുത്ത് നൂറുകണക്കിനുപേർ
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിന് മനോരമ സംഘടിപ്പിച്ച ജനകീയ ഒപ്പു ശേഖരത്തിൽ നൂറു കണക്കിന് ആളുകൾ പങ്കു ചേർന്നു.
നാട്ടുകാർ, ഡ്രൈവർമാർ, യാത്രക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവർ അടക്കം വിവിധ മേഖലയിലുള്ളവർ ക്യാംപെയ്നിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലും സമാനമായ രീതിയിൽ ഒപ്പു ശേഖരണം നടത്തിയിരുന്നു.
നാളെ കോഴിക്കോട് മനോരമ ഓഫിസിൽ നടക്കുന്ന സെമിനാറിൽ ഇത് കൈമാറും. വനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന സെമിനാറിൽ ജില്ലയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുക്കും.
മനോരമ ഒപ്പു ശേഖരണ ക്യാംപെയ്നിന്റെ ഭാഗമായി റാഫ്
മാനന്തവാടി ∙ പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ റോഡിനായി മനോരമ നടത്തുന്ന ഒപ്പു ശേഖരണ ക്യാംപെയ്നിന്റെ ഭാഗമായി റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു.
നഗരസഭാധ്യക്ഷ സി.കെ.രത്നവല്ലി മുഖ്യാതിഥിയായി. റോഡ് യാഥാർഥ്യമാകുന്നത് വരെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തി റാഫ് കൂടെ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ മനോരമയുടെ ക്യാംപെയ്ൻ പ്രശംസനീയമാണെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.റാഫ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് കല്ലരിക്കാട്ട്, പ്രേംരാജ് ചെറുകര, ഉസ്മാൻ വെള്ളമുണ്ട, ഇ.കെ.മുഹമ്മദലി, കെ.എം.ഷിനോജ്, മനു മത്തായി, ടോണി ജോൺ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

