
ഉപരാഷ്ട്രപതിയുടെ സന്ദർശനം: മുതുമല കടുവ സങ്കേതത്തിൽ ഇന്നു പ്രവേശനമില്ല
ഗൂഡല്ലൂർ∙ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് മുതുമല കടുവ സങ്കേതത്തിൽ ഇന്ന് സന്ദർശകർക്ക് പ്രവേശനം ഉണ്ടാവില്ല. കടുവ സങ്കേതത്തിലെ ആനവളർത്തൽ കേന്ദ്രം സന്ദർശിക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 8.55 ന് ഊട്ടിയിലെ തിട്ടുക്കൽ ഹെലിപാഡിൽ നിന്നു ഹെലികോപ്റ്ററിൽ മസിനഗുഡിയിലെ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി കാർ മാർഗം തെപ്പക്കാട് എത്തും. 11.30 വരെ ഇവിടെ തങ്ങിയ ശേഷം ഊട്ടിയിലേക്ക് മടങ്ങും.
ഊട്ടി രാജ്ഭവനിൽ നടക്കുന്ന വൈസ് ചാൻസലർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. മുതുമലയിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണി വരെ സന്ദർശകർക്ക് അനുമതി ഉണ്ടായിരിക്കില്ല. വാഹന ഗതാഗതം തടയും.
ഈ ഭാഗത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]