മാനന്തവാടി ∙ക്രിസ്മസിനോടനുബന്ധിച്ച് വഴിയോര പുൽക്കൂട് മത്സരം ഒരുക്കി തവിഞ്ഞാൽ സെന്റ് തോമസ് ദേവാലയം. ദേവാലയത്തിനു കീഴിലെ 20 വാർഡുകളിലായി 20 പുൽക്കൂടുകളാണ് ഒരുക്കിയത്. ആഴ്ചകളോളം എടുത്താണ് ഓരോ വാർഡിലെയും അംഗങ്ങൾ ചേർന്ന് പുൽക്കൂടുകൾ ഒരുക്കിയത്.
പുൽക്കൂടുകൾക്ക് സമീപം ദീപാലങ്കാരങ്ങളും വർണക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ വന്യമൃഗശല്യം, കാർഷിക മേഖല പ്രശ്നങ്ങൾ ഉൾപ്പെടെയും പല കാലിക വിഷയങ്ങളും പുൽക്കൂടിൽ ചിത്രീകരിച്ചത് വേറിട്ട
കാഴ്ചയായി. സമീപ പ്രദേശങ്ങളിലെ അക്രൈസ്തവരും പുൽക്കൂട് ഒരുക്കാൻ സ്ഥലം വിട്ടു നൽകുകയും ഇടവക അംഗങ്ങൾക്ക് ഒപ്പം ചേർന്ന് പുൽക്കൂട് നിർമിക്കാൻ സഹായിക്കുകയും ചെയ്തത് മത സൗഹാർദത്തിന് മാതൃകയായി. ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപയും ആണ് സമ്മാനം. ക്രിസ്മസിന്റെ ഏറ്റവും വലിയ സന്ദേശം പരസ്പരം കൂടിച്ചേരലിന്റെതാണെന്നും ഇൗ സന്ദേശം ഉൾക്കൊണ്ടാണ് വഴിയോര പുൽക്കൂട് മത്സരം ഒരുക്കിയതെന്നും വികാരി ഫാ.ജയിംസ് പുത്തൻപറമ്പിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

