പുൽപള്ളി ∙ യാത്രക്കാരുടെ തലയിലേക്ക് ഇടിഞ്ഞുവീഴാനൊരുങ്ങി കാപ്പിസെറ്റിലെ ബസ് കാത്തുനിൽപുകേന്ദ്രം. 15 വർഷം മുൻപ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് നിർമിച്ച കേന്ദ്രത്തിൽ ആളുകൾക്ക് പ്രവേശിക്കാൻ ഭയമാണ്.
കെട്ടിടത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് പൊട്ടിയടർന്നു നിൽക്കുന്നു. രണ്ടുതവണ ആളുകളുടെ ദേഹത്തേക്ക് സിമന്റ് പാളി അടർന്നുവീണു.മുതലിമാരൻ സ്മാരക ഹൈസ്കൂൾ, സ്റ്റേറ്റ് ബാങ്ക്, ട്രൈബൽ ഓഫിസ്, ട്രൈബൽ ഹോസ്റ്റൽ, ക്ലബ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാമുള്ള അങ്ങാടിയിൽ മഴയും വെയിലും കൊള്ളാതെ യാത്രക്കാർക്ക് കയറിനിൽക്കാനുള്ള ഏകയിടമാണിത്.കേന്ദ്രത്തിന്റെ പരിസരം കാടുമൂടി.
ഇവിടം പാമ്പുകളുടെ താവളമാണ്.
ക്ലാസ് കഴിഞ്ഞ് ഒട്ടേറെ കുട്ടികളാണ് വാഹനം കാത്ത് ഇവിടെയിരിക്കുന്നത്. അപകടഭീഷണി മൂലം പരിസരവാസികൾ ഇതിലേക്കുള്ള പ്രവേശനം തടഞ്ഞ് കേന്ദ്രത്തിനുചുറ്റും കയർ കെട്ടിയിട്ടുണ്ട്.
ബാങ്കിലേക്കും ട്രൈബൽ ഓഫിസിലേക്കുമെത്തുന്ന ധാരാളം പേർക്ക് ഉപകാരമാകേണ്ട കെട്ടിടം ഇനി ഉപയോഗിക്കാനാവില്ല.
ഈ കേന്ദ്രത്തിന്റെ സ്ഥാനം മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇവിടെനിന്നു പുൽപള്ളിഭാഗത്തേക്കാണ് യാത്രക്കാർ ഏറെയുള്ളത്.
അതിനാൽ റോഡിന് എതിർഭാഗത്തേക്ക് മാറ്റണമെന്നാണാവശ്യം.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ അതിർത്തിയായ ഇവിടെ വഴിവിളക്കുകളൊന്നുമില്ല. ബാങ്കും സ്കൂളുമടക്കമുള്ള സ്ഥലത്ത് സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടാണ്.
ഒരു ലോ മാസ്റ്റ് ലൈറ്റ് അനുവദിച്ചെന്നു പറയുന്നതല്ലാതെ നടപടിയൊന്നുമായിട്ടില്ല. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് മൂത്രമൊഴിക്കാനും സൗകര്യമില്ല.
ബാങ്കിലെത്തുന്ന സ്ത്രീകൾ നാട്ടുകാരുടെ പറമ്പുകളിലാണ് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്.
ഒട്ടേറെ സ്ഥാപനങ്ങളും അതനുസരിച്ച് ഇടപാടുകാരുമുള്ള കാപ്പിസെറ്റിൽ പ്രാഥമിക സൗകര്യങ്ങളും വെളിച്ചവും ഉറപ്പാക്കാൻ സത്വര നടപടികൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.രാത്രി സ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധരുടെ ശല്യവും വേണ്ടുവോളമുണ്ട്. ബാങ്കും എടിഎമ്മും ഉള്ള ഇവിടെ ഒരു ജാഗ്രതയും ബന്ധപ്പെട്ട
അധികൃതർ സ്വീകരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

