ഗൂഡല്ലൂർ ∙ ഓവാലിയിൽ 12 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടി വച്ച് തളച്ചു. 2 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്നലെ ഉച്ചയോടെ എല്ലമലയില കുറുമ്പർ പള്ളത്തിൽ മരത്തിന് മുകളിൽ കെട്ടിയ ഏറുമാടത്തിൽ നിന്ന് വനംവകുപ്പ് ഡോക്ടർമാരുടെ സംഘം മയക്കുവെടി ഉതിർത്തത്. ആദ്യത്തെ മയക്കുവെടിയിൽ കാര്യമായ മാറ്റമുണ്ടാകാതെ വന്നതോടെ 4 പ്രാവശ്യം മയക്കുവെടി വച്ചാണ് ആനയെ ശാന്തമാക്കിയത്.
ആദ്യത്തെ വെടിയിൽ ആന അൽപ ദൂരം മുന്നോട്ട് ഓടിയെങ്കിലും കാര്യമായ ചെറുത്തു നിൽപ് ഉണ്ടായില്ല.
സമീപത്തു തന്നെ ഉണ്ടായിരുന്ന താപ്പാനകൾ കാട്ടാനയെ വളഞ്ഞ് മധ്യത്തിലാക്കി. ഇരുഭാഗത്തും കരുത്തൻമാരായ താപ്പാനകൾ നില ഉറപ്പിച്ചു.
പാപ്പാൻമാരുടെ സംഘം ആനയെ വടം കെട്ടി ബന്ധിച്ചു.തുടർന്ന് അൽപനേരത്തെ വിശ്രമത്തിനു ശേഷം കാട്ടാനയെ നടത്തി ലോറിയുടെ അടുത്തെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ഭാഗത്തേക്ക് ലോറി ഇറക്കിയാണ് ആനയെ കയറ്റാനുള്ള ക്രമീകരണം നടത്തിയത്.
വലിയ ബല പ്രയോഗം ഒന്നും നടത്താതെയാണ് കാട്ടാനയെ ലോറിയിൽ കയറ്റിയത്.
ലോറിയിൽ കയറ്റിയ കാട്ടാനയെ രാത്രിയോടെ മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആനപ്പന്തിയിൽ പുതിയതായി നിർമിച്ച ആന കൊട്ടിലിലേക്ക് മാറ്റി. കാട്ടാനയുമായി പുറപ്പെട്ട
ലോറി കടന്നു പോകുന്ന വഴിയിൽ വൈദ്യുത ലൈനുകൾ ഓഫാക്കി സുരക്ഷ ഉറപ്പാക്കി.ആനക്കൊട്ടിലിൽ തളച്ച കാട്ടാനയുടെ ആരോഗ്യനില പരിശോധിച്ചു ശാന്തമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുതുമല കടുവ സങ്കേതത്തിലെ ഉൾക്കാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച് സ്വതന്ത്രമാക്കുക. ആന പൂർണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.
ആനയെ പിടികൂടുന്നതിനായി തെപ്പക്കാട് ആനപ്പന്തിയിൽനിന്നു 4 താപ്പാനകളെ എല്ലമലയിലെ എത്തിച്ചിരുന്നു.
ആനയെ മയക്കുവെടി വച്ച് തളയ്ക്കുന്നതിനുള്ള സ്പെഷൽ ടീമംഗങ്ങൾ അടക്കം 60 പേരാണ് ഈ ഉദ്യമത്തിൽ പങ്കെടുത്തത്. ഈ കാട്ടാന 12 പേരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നത്.
അവസാനമായി ബാർവുഡിലെ കമ്പനി തോട്ടത്തിലെ ജീവനക്കാരനായിരുന്ന മണിയെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കാട്ടാനയെ പിടികൂടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.
ഓവാലി മക്കൾ ഇയക്കം സംഘടനയുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനെ നേരിൽ കണ്ടിരുന്നു. തുടർന്നാണ് കാട്ടാനയെ പിടികൂടാൻ കഴിഞ്ഞ 15 ന് ഉത്തരവ് ലഭിച്ചത്.
16 മുതൽ കാട്ടാനയെ പിടികൂടാനുള്ള സന്നാഹങ്ങൾ ഒരുക്കിത്തുടങ്ങിയിരുന്നു. കാട്ടിൽ കയറാതെ നാട്ടിൽ തന്നെയാണ് രാധാകൃഷ്ണൻ മേഞ്ഞിരുന്നത് 20 വർഷമായി നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന കാട്ടാനയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]