പടിഞ്ഞാറത്തറ ∙ പൂഴിത്തോട് റോഡിന് തറക്കല്ലിട്ടതിന്റെ വാർഷിക ദിനമായ ഇന്ന് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ സ്മൃതി സായാഹ്നം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി റോഡിന്റെ ശിലാഫലകം സ്ഥാപിച്ച സ്ഥലത്ത് വൈകിട്ട് 6.30 ന് 32 മെഴുകുതിരി തെളിക്കും.
തുടർന്ന് റോഡിനു വേണ്ടി പ്രവർത്തിച്ച മുൻകാല നേതൃത്വ നിരയിലുള്ളവർ കത്തിച്ച തിരികളും ആയി സമരപ്പന്തലിലേക്ക് യാത്ര നടത്തും.
അവിടെ വച്ച് നഷ്ടപ്പെട്ട 31 വർഷങ്ങളുടെ പ്രതീകമായി 31 തിരി അണയ്ക്കും 32 ആം തിരി പ്രതീക്ഷയുടെ പ്രതീകമായി നിലനിർത്തും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ നേതൃ നിരയിലെ 31 അംഗങ്ങളെ ആദരിക്കും. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യാതിഥിയാകും. റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം, ചേംബർ ഓഫ് കൊമേഴ്സ് അടക്കം സമരത്തിന് പിന്തുണ നൽകിയ 60 സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
റോഡിനു പിന്തുണയുമായി തരിയോട് പഞ്ചായത്ത്
കാവുംമന്ദം ∙ പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന് പിന്തുണയുമായി തരിയോട് പഞ്ചായത്ത്.
പ്രസിഡന്റ് ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ജനകീയ കർമസമിതി, വ്യാപാരികൾ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള ജനകീയ ഇടപെടൽ നടത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി (ചെയ.), വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി (കൺ.), ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവർ അംഗങ്ങളായും ആണ് കമ്മിറ്റി രൂപീകരിച്ചത്. പ്രവർത്തനത്തിന്റെ ഭാഗമായി അടുത്ത ദിവസം കാവുംമന്ദം ടൗണിൽ ജനകീയ സദസ്സ് സംഘടിപ്പിക്കും.
പഞ്ചായത്തംഗങ്ങളായ കെ.എൻ.
ഗോപിനാഥൻ, സൂന നവീൻ, വത്സല നളിനാക്ഷൻ, ബീന റോബിൻസൺ, സിബിൽ എഡ്വേഡ്, കെ.വി. ഉണ്ണിക്കൃഷ്ണൻ, രാധ പുലിക്കോട്, ഷാജി വട്ടത്തറ, സണ്ണി മുത്തങ്ങപറമ്പിൽ, കെ.
മഹേഷ്, അനിത നാരായണൻ, ജയന്ത് കുമാർ, രാമൻ മൂട്ടാല, ടി.വി. ജോസ്, ഒ.ജെ.
ജോൺസൺ, ഏബ്രഹാം കറുത്തേടത്ത്, ജോൺ കരിവേപ്പിൽ, വി.കെ. ബിനു, സി.കെ.
ആലിക്കുട്ടി, ബെന്നി വർക്കി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]