
പടിഞ്ഞാറത്തറ ∙ വെള്ളമുണ്ട റോഡ് ജംക്ഷനിൽ നടപ്പാത ഇല്ലാത്തതു വൻ ദുരിതമാകുന്നു.
റോഡ് നവീകരിച്ചതോടെ കാൽനട യാത്രയ്ക്ക് ഇടമില്ലാത്ത അവസ്ഥയായി.
വാഹനത്തിരക്കേറിയ ഭാഗമായതിനാൽ വിദ്യാർഥികൾ അടക്കമുള്ളവർക്ക് സുരക്ഷിതമായി നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. റോഡിന്റെ ഒരു വശം വൻ താഴ്ചയുള്ളതും അപകട
സാധ്യത വർധിപ്പിക്കുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ അരിക് മാറിയാൽ കുഴിയിൽ പതിക്കാനുള്ള സാധ്യതയുമുണ്ട്. സ്ഥലം സംബന്ധമായ തർക്കമാണു നടപ്പാത നിർമാണം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പ്രശ്നം പരിഹരിച്ചു നടപ്പാത സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]