ബത്തേരി ∙ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ എൻ.വി.പ്രകൃതി ഉപവരണാധികാരി ബത്തേരി തഹസിൽദാർ സി.സുബൈർ മുൻപാകെ പത്രിക സമർപ്പിച്ചു. ബത്തേരി ടൗണിൽ നിന്നു പ്രകടനമായാണു പ്രകൃതിയും സംഘവും മിനി സിവിൽ സ്റ്റേഷനിലെത്തിയത്.
സംസ്ഥാന പ്രസിഡന്റ് അജി കൊളോണിയ, ജില്ല പ്രസിഡന്റ് ഡോ. എ.ടി.
സുരേഷ്, ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ മാത്യു, ജില്ല സെക്രട്ടറി പോൾസൺ അമ്പലവയൽ തുടങ്ങിയവർക്കൊപ്പമെത്തിയാണ് പത്രികാ സമർപ്പണം നടത്തിയത്. വിജയിച്ചാൽ ജനക്ഷേമ പദ്ധതികളുമായി ജനങ്ങളിലേക്ക് എത്തുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്നും പ്രകൃതി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

