
തകർന്ന റോഡിൽ ദുരിത യാത്ര: മടുത്ത് ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാനക്കുഴി∙ തകർന്ന് തരിപ്പണമായ റോഡിലെ ദുരിതയാത്രയിൽ മടുത്ത് ജനം. പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന യൂക്കാലികവല – ഞാറ്റാടി റോഡിൽ വർഷങ്ങളായി ദുരിതയാത്ര നടത്തുകയാണു നാട്ടുകാർ. മീനങ്ങാടി പഞ്ചായത്തിന് കീഴിലുള്ള ഭാഗത്തെ റോഡ് അര കിലോമീറ്ററോളം ദൂരത്തിൽ പൂർണമായും തകർന്ന് വലിയ ഗർത്തങ്ങൾ നിറഞ്ഞ അവസ്ഥയാണ്.
1.8 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ കുറഞ്ഞ ഭാഗം നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് നന്നാക്കിയെങ്കിലും ബാക്കി ഭാഗം നന്നാക്കാത്തതാണ് ദുരിതമാകുന്നത്. വാകേരി, കല്ലൂർക്കുന്ന്, മൂടക്കല്ലി പ്രദേശങ്ങളിലെ ആളുകൾക്ക് കേണിച്ചിറ, മീനങ്ങാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഏകവഴിയാണിത്. സ്കൂൾ ബസുകൾ അടക്കം ആശ്രയിക്കുന്ന ഈ റോഡിൽ നിലവിൽ പലയിടത്തും ടാറിങ് കാണാൻ പോലുമില്ല.
മെറ്റലിങ് ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടി വാഹനം തകരുന്നതും പതിവാണ്. റോഡ് നന്നാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ പണി ആരംഭിക്കാൻ വേണ്ട നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.