പനമരം∙ പഞ്ചായത്തിൽ തോടുകളിലും കനാലുകളിലും റോഡരികിലും മാലിന്യം തള്ളുന്നതിന് പുറമേ ടൗണിലെ ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ദുരിതമാകുന്നു. ടൗണിലെ ഓടകളിൽ മാലിന്യം നിറഞ്ഞതോടെ രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽനിന്നു മലിനജലം ഓടയിലേക്കു ഒഴുക്കുന്നതാണ് മലിനജലം കെട്ടിക്കിടക്കാൻ പ്രധാന കാരണം.
മാലിന്യം കെട്ടിക്കിടക്കുന്ന ടൗണിലെ ഓടകൾ പോലും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാത്തതിനാൽ ഓടകളിൽ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം നിറയുന്നതിനും മറ്റും കാരണമാകുന്നു.
പഞ്ചായത്ത് ഓഫിസിന് അടുത്തുള്ള ചില ഓടയിൽക്കൂടി വൻതോതിൽ മലിനജലം ഒഴുക്കിയതും ഇത് കെട്ടിക്കിടക്കുന്നതും അസഹ്യമായ ദുർഗന്ധത്തിനും കൊതുക്, ഈച്ച എന്നിവ വളർന്നു പെരുകുന്നതിനും കാരണമാകുന്നു നാട്ടുകാർ പരാതി പറഞ്ഞാലും മലിനജലം ഒഴുക്കുന്നവരും പഞ്ചായത്തും കേട്ടതായി പോലും നടിക്കാറില്ല.
പരാതി ഏറുമ്പോൾ വല്ലപ്പോഴും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ചെറിയ പിഴ ചുമത്തിയെങ്കിലായി എന്നു നാട്ടുകാർ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുൻ ഭരണ സമിതികൾ തീരുമാനം എടുത്തിരുന്നെങ്കിലും കാര്യമായ ഇടപെടൽ ഇല്ലാത്തതിനാൽ ടൗൺ പരിസരത്ത് വലിയ പാലത്തിന് അടുത്തുവരെ മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്.
തോടുകൾ, ഓടകൾ എന്നിവയിൽ സാനിറ്ററി നാപ്കിൻ അടക്കം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് തള്ളുന്നവരുമുണ്ട്.
ഇത്തരക്കാരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്നും ടൗണിലെ ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴിവാക്കി ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

