ചൂരൽമല ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല പാലത്തിന് പകരം നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. നിർമാണത്തിനുള്ള 33.96 കോടി രൂപയുടെ ടെൻഡറിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകി. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കരുത്തുള്ള പാലമാണ് നിർമിക്കുക.
ഉൗരാളുങ്കലുമായി അടുത്തയാഴ്ച കരാർ വച്ച് സ്ഥലം കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ പുന്നപ്പുഴയ്ക്കു കുറുകെ സൈന്യം നിർമിച്ച ബെയ്ലി പാലത്തിന് സമാന്തരമായിട്ടാകും പുതിയ പാലം. 267.95 മീറ്റർ നീളമുണ്ടാകും.
പുഴയിൽ 107 മീറ്ററും ഇരുകരകളിലും 80 മീറ്റർവീതവും.
പുഴയിൽ തൂണുകളില്ലാത്ത ‘ബോസ്ട്രിങ് ഗർഡർ’ പാലമാണ്. ചൂരൽമല ടൗണിന്റെ നടുവിൽനിന്ന് കവാടം ആരംഭിക്കും.
മറുകരയിൽ മുണ്ടക്കൈ, അട്ടമല റോഡുകൾ കൂടിച്ചേരുന്നിടത്ത് അവസാനിക്കും. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് രൂപരേഖ തയാറാക്കിയത്. ഉരുൾപൊട്ടിയപ്പോൾ പുഴയിലുയർന്ന പരമാവധി വെള്ളത്തിനേക്കാൾ ഉയരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
ചൂരൽമല–അട്ടമല റോഡ് പ്രവൃത്തി ഇതിനോടകം ആരംഭിച്ചു.
പുഞ്ചിരിമട്ടത്തുനിന്ന് വനറാണിയിലേക്കും മുണ്ടക്കൈ ഗവ.എൽപി സ്കൂളിൽനിന്ന് എട്ടാം നമ്പറിലേക്കും 2 പുതിയ പാലങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. ഇൗ പാലങ്ങൾക്ക് 15 കോടി രൂപ വീതം അനുവദിച്ച് നേരത്തെ ഭരണാനുമതി നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

