മാനന്തവാടി ∙ പരിചമുട്ടിന്റെ ആദ്യ പരീക്ഷണത്തിൽ ഒന്നാമതെത്തി എംജിഎം എച്ച്എസ്എസ്. ടീമിലുള്ള എല്ലാവരും ആദ്യമായാണ് മത്സരിക്കാനിറങ്ങുന്നത്.
കൊല്ലത്തു നിന്നെത്തിയ ജിബിൻ ജേക്കബാണ് പരിചമുട്ട് പഠിപ്പിച്ചത്. സാൽവിൻ ജോൺ, ബ്രിട്ടു ബെനഡിക്ട്, പി.എസ്.ആദിനാഥ്, മുഹമ്മദ് അഫ്ര, കെവിൻ ബെന്നറ്റ് ഷിജോയ്, ഷാൻവിൻ പ്രമോദ്, സോബിൻ ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സർക്കാർ സ്കൂളുകളിൽ ജിവിഎച്ച്എസ് മുന്നിൽ
മാനന്തവാടി ∙ ജില്ലാ കലോത്സവത്തിൽ സർക്കാർ സ്കൂളുകളിൽ മികച്ച പ്രകടനവുമായി ജിവിഎച്ച്എസ്എസ്.
ഗിറ്റാർ, ഭരതനാട്യം എന്നീ വ്യക്തിഗത ഇനങ്ങളിലും പണിയനൃത്തം, മംഗലംകളി എന്നീ ഗ്രൂപ്പ് ഇനങ്ങളിലും സ്കൂൾ സംസ്ഥാന തലത്തിലേക്കു യോഗ്യത നേടി. അധ്യാപകരായ സനീഷ് കെ. മോഹൻ, ശ്യമാലി എന്നിവരുടെ നേതൃത്വത്തിലാണു കലോത്സവത്തിനിറങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

